Miliyillengilum

മിഴിയില്ലെങ്കിലും
Year
Language

മിഴിയില്ലെങ്കിലും കമലാകാന്തന്റെ
അഴകേറും രൂപം കണി കാണ്മൂ
കരുണക്കാതലെ ഭഗവാനെ നിന്നെ
കരളിൻ കണ്ണിനാൽ കണി കാണ്മൂ
(മിഴിയി...)

നിരന്ന പീലികൾ നിരനിരയാടും
നിറുകയും നീലച്ചികുരവും
കുറുനിരകളും കുളുർ നെറ്റി തന്നിൽ
തെളിയും കസ്തൂരി തിലകവും
(മിഴിയി...)

അരയിലെ മഞ്ഞ നിറമാം വസ്ത്രവും
അരഞ്ഞാണിൻ മുത്തുമണികളും
പദകമലവും നൂപുരങ്ങളും
പതിവായ്‌ കാർവർണ്ണാ കണി കാണ്മൂ
(മിഴിയി...)

miḻiyillĕṅgiluṁ kamalāgāndanṟĕ
aḻageṟuṁ rūbaṁ kaṇi kāṇmū
karuṇakkādalĕ bhagavānĕ ninnĕ
karaḽin kaṇṇināl kaṇi kāṇmū
(miḻiyi...)

niranna pīligaḽ niranirayāḍuṁ
niṟugayuṁ nīlacciguravuṁ
kuṟuniragaḽuṁ kuḽur nĕṭri tannil
tĕḽiyuṁ kastūri tilagavuṁ
(miḻiyi...)

arayilĕ mañña niṟamāṁ vastravuṁ
araññāṇin muttumaṇigaḽuṁ
padagamalavuṁ nūburaṅṅaḽuṁ
padivāy‌ kārvarṇṇā kaṇi kāṇmū
(miḻiyi...)