Mizhiyile nanam kaviyunna nearm
മിഴിയിലെ നാണം കവിയുന്ന നേരം
നീയിന്നോ പുലരൊളിമയ നാളം..
മൊഴിയിലെ ഈണം നുണയുന്ന നേരം
ഞാനിന്നോ ശ്രുതിലയ മധുരാഗം
പ്രണയിനി നീയെന്‍ മരതകതീരം
കുഞ്ഞോളമായ് വന്നീടുമോ അരികില്‍ നീ
മിഴിയിലെ നാണം കവിയുന്ന നേരം
നീയിന്നോ പുലരൊളിമയ നാളം..
മൊഴിയിലെ ഈണം നുണയുന്ന നേരം..
മഴയുടെ അനുരാഗം പെയ്യുന്നെന്നുള്ളില്‍
പുഴയുടെ മഞ്ജീരം കൊഞ്ചുന്നെന്നുള്ളില്‍
കതിരെഴുമൂഴിയില്‍ ഓലോലം
കള കള ഗീതമായ് കിന്നാരം
നെയ്യാമ്പല്‍നീ എന്നില്‍
അതിലെന്നും തേനായ് നീയും
നനവണിയണ കനവിലൊഴുകി വാ
മിഴിയിലെ നാണം കവിയുന്ന നേരം
നീയിന്നോ പുലരൊളിമയ നാളം..
മൊഴിയിലെ ഈണം നുണയുന്ന നേരം..
കുറുമൊഴിമണിമാല്യം പെണ്ണേ നല്‍കാം ഞാന്‍
കുറുനിരയാലേ മെയ് എന്നും മൂടാം ഞാന്‍
കള മൊഴിയായി നീ കാതോരം
കവിളണിയുന്നു നിന്‍ സിന്ദൂരം
മിന്നേണം നീ മുന്നില്‍
തിരിമിന്നും പന്തല്‍തന്നില്‍
നിറപറയുടെ അരികിലൊരു ദിനം..
(...മിഴിയിലെ... )