അ....
മിഴിനീരുകൊണ്ടു തീര്‍ത്തു ദൈവം സപ്തസാഗരം (2)
നെടുവീര്‍പ്പുകൊണ്ടു വാര്‍ത്തു കാലം പ്രേമനൊമ്പരം
അനുരാഗത്തേന്‍ കണങ്ങള്‍
മധുരിക്കും ഗദ്ഗദങ്ങള്‍
പൊന്‍കിനാവുകള്‍
കുളിരും തീക്കനല്‍
മിഴിനീരുകൊണ്ടു തീര്‍ത്തു ദൈവം സപ്തസാഗരം
നെടുവീര്‍പ്പുകൊണ്ടു വാര്‍ത്തു കാലം പ്രേമനൊമ്പരം
ഏകതാര മീട്ടി മീട്ടി വന്നു യാമിനി
ഗാനമാല നീട്ടി നീട്ടി നിന്നു രഞ്ജിനി
(ഏകതാരം )
പ്രാണനില്‍ പൂവിടും പാട്ടിലൂറും സ്നേഹമായ്
പാടൂ പാടൂ നോവിന്‍ ഗായകാ
മിഴിനീരുകൊണ്ടു തീര്‍ത്തു ദൈവം സപ്തസാഗരം
നെടുവീര്‍പ്പുകൊണ്ടു വാര്‍ത്തു കാലം പ്രേമനൊമ്പരം
അല്ലലെന്തു നിന്‍ മനസ്സില്‍ ചൊല്ലു പൈങ്കിളി
ഉള്ളലിഞ്ഞു സിന്ധു കേട്ടു നിന്റെ ഉള്‍വിളി
(അല്ലലെന്തു )
ഊഴിതന്‍ മോഹമേ ആഴിതേടും ശോകമേ
പോരൂ പോരൂ നീയെന്‍ കണ്മണി
(മിഴിനീരുകൊണ്ടു )