മിഴികളിലഴകിന്‍ പൂക്കാലം
കനവുകള്‍മെനയും പുലര്‍കാലമായ്
മഴവില്ലു തുന്നിയ തൊങ്ങലുമായ്
മയില്‍പ്പീലിച്ചിറകുകള്‍ നീര്‍ത്തുകയായ്
മനസ്സും മാനവുമൊരുപോലെ...
മിഴികളിലഴകിന്‍ പൂക്കാലം
കനവുകള്‍മെനയും പുലര്‍കാലമായ്....
പൂന്തളിരിന്‍ പൊന്‍രേണുവുമായ്
വസന്തകാല മൌനം
താഴ്വരയില്‍ പൈന്തേൻമഴയില്‍
അലിഞ്ഞലിഞ്ഞു പാടും....
നീയെന്‍ നെഞ്ചിലുരുമ്മിയ ചന്ദനവല്ലകിയിന്നലെ മീട്ടീ
നീയെന്നുള്ളിലുറങ്ങുമൊരമ്പിളിമുത്തിനു ചാരുത കൂട്ടീ
ആരാരുമറിയാതെയേതോ
സ്വരമധുരിമയായ് നാം മൂളുകയായ്
മിഴികളിലഴകിന്‍ പൂക്കാലം
കനവുകള്‍മെനയും പുലര്‍കാലമായ്....
വാര്‍മുകിലിന്‍ മഞ്ഞാടയുമായ്
വിരുന്നു വന്നയാമം
ഓര്‍മ്മകള്‍ തന്‍ പുല്ലാങ്കുഴലില്‍
നിറഞ്ഞുറഞ്ഞൊരീണം...
നീയെന്‍ചുണ്ടിലുണര്‍ത്തിയ മായികപഞ്ചമ രാഗപരാഗം
ഏതോ മാസ്മരമോഹനഭാവനചാര്‍ത്തിയ മൂകവികാരം
സല്ലാപ സംഗീതമായി....
ഉള്ളിലിതളിടുമേതോ ശ്രുതിയായി.....
(മിഴികളിലഴകിൻ..)