മിഴിതോര്‍ന്നസന്ധ്യേ അഴകാര്‍ന്നസന്ധ്യേ
ചന്ദ്രികാവസന്തസന്ധ്യേ
മിഴിതോര്‍ന്നസന്ധ്യേ അഴകാര്‍ന്നസന്ധ്യേ
ചന്ദ്രികാവസന്തസന്ധ്യേ
പ്രണയപരാഗങ്ങള്‍ പരിഭവരാഗങ്ങള്‍
വെണ്ണിലാക്കതിരായ് പൊഴിഞ്ഞു വീണു
മിഴിതോര്‍ന്നസന്ധ്യേ അഴകാര്‍ന്നസന്ധ്യേ
ചന്ദ്രികാവസന്തസന്ധ്യേ
മഴവില്‍ത്തംബുരു മീട്ടി മറഞ്ഞോ
മുകിലാം കാവിലെ മദന ഗന്ധര്‍വ്വന്‍
മഴവില്‍ത്തംബുരു മീട്ടി മറഞ്ഞോ
മുകിലാം കാവിലെ മദന ഗന്ധര്‍വ്വന്‍
ഹൃദയം പൂവണിഞ്ഞോ
മധുരം കിള്ളിയില്ലേ കിളിക്കൊഞ്ചല്‍
ഇളമഴ തോർന്നൊരീ കുളിരുള്ള നേരം
നീ കളയരുതേ ഇനിയും.....
(മിഴിതോര്‍ന്നസന്ധ്യേ....)
പറയാനോര്‍ത്ത നിന്‍ മൂകാനുരാഗം
തിരയും തീരവും അറിഞ്ഞുപോയോ...
പറയാനോര്‍ത്ത നിന്‍ മൂകാനുരാഗം
തിരയും തീരവും അറിഞ്ഞുപോയോ...
കിളികള്‍ കഥയറിഞ്ഞോ...പൂവായ് വിടര്‍ന്നു പോയോ
രഹസ്യ രാഗങ്ങള്‍ മഞ്ഞില വീഴും സ്നേഹയാമങ്ങള്‍
കളയരുതേ വെറുതെ......
(മിഴിതോര്‍ന്നസന്ധ്യേ....)