പൊന്നും തരിവള മിന്നും കയ്യില്‍ ഒന്നു തൊടാന്‍ ഒരു മോഹം
ചുണ്ടില്‍ ഒളിച്ചു കളിയ്ക്കും പുഞ്ചിരി കണ്ടു നില്ക്കാന് ഒരു മോഹം

ഈറന്‍ കാറണിവേണിയിന് നിരയില്‍ ഇഴയും കൈവിരല്‍ കുളിരും(2)
ചന്ദനകളഭം തെളിയും മാറില്‍ (2)
തെന്നും കൈവിരല്‍ കുളിരും (2)
പൊന്നും തരിവള മിന്നും കയ്യില്‍ ഒന്നു തൊടാന്‍ ഒരു മോഹം
പുളകപ്പൊന്മലര് മേനിയില്‍ വീഴും പുതുനീര്മണിയുടെ ജന്മം (2)
പനിനീര് അരുവികളേക്കാള് ധന്യം (2)
പരിമളം ഉണ്ടതിന്ന് എന്നും (2)