Mey maasam

മേയ് മാസം
Year
Language

മെയ്മാസം മനസ്സിനുള്ളിൽ
മഴത്തുള്ളിയായ് തുള്ളിത്തുളിയ്ക്കും
ചെറിപ്പൂക്കൾ ചിരിക്കാറ്റിൻ
ചെപ്പു തുറക്കാൻ പമ്മിപ്പറക്കും
കുക്കുക്കു കുയിൽക്കൂട്ടിൽ
തുത്തുത്തു തുയില്‍പ്പാട്ടിൽ
പറയാൻ മറന്നതെന്തെടോ എടോ
(മെയ് മാസം..)

പറന്നുപോകും പ്രണയപ്രാവുകൾ പാട്ടുമീട്ടുന്നു
പുലർനിലാവേ നിന്നെ ഞാനീ പുതപ്പിൽ മൂടുന്നു
സുറുമ മായും മിഴികളിൽ നീ സൂര്യനാകുന്നു
സൂര്യകാന്തിച്ചെണ്ടുമല്ലിയിൽ ഉമ്മ വയ്ക്കുന്നൂ
കൊച്ചു പിച്ചിക്കരിമ്പേ എൻ മുത്തുത്തരിമ്പേ
പിണങ്ങാതെടോ എടോ
(മെയ്മാസം...)

ആപ്പിൾപ്പൂവിൻ കവിളിൽ നുള്ളും ഏപ്രിലാവുന്നൂ
ആമസോൺ നദി നിന്റെ മിഴിയിൽ തെന്നിയൊഴുകുന്നൂ
കാതൽ മാസം കനവിനുള്ളിൽ കവിത മൂളുന്നു
കണ്ണിലെഴുതാൻ മഷിയൊരുക്കാൻ മുകിലുലാവുന്നു
എന്റെ മുല്ലക്കൊടിയേ എൻ മഞ്ഞു തുള്ളിയേ
പിണങ്ങാതെടോ എടോ
(മെയ്മാസം...)

mĕymāsaṁ manassinuḽḽil
maḻattuḽḽiyāy tuḽḽittuḽiykkuṁ
sĕṟippūkkaḽ sirikkāṭrin
sĕppu tuṟakkān pammippaṟakkuṁ
kukkukku kuyilkkūṭṭil
tuttuttu tuyilppāṭṭil
paṟayān maṟannadĕndĕḍo ĕḍo
(mĕy māsaṁ..)

paṟannuboguṁ praṇayaprāvugaḽ pāṭṭumīṭṭunnu
pularnilāve ninnĕ ñānī pudappil mūḍunnu
suṟuma māyuṁ miḻigaḽil nī sūryanāgunnu
sūryagāndiccĕṇḍumalliyil umma vaykkunnū
kŏccu piccikkarimbe ĕn muttuttarimbe
piṇaṅṅādĕḍo ĕḍo
(mĕymāsaṁ...)

āppiḽppūvin kaviḽil nuḽḽuṁ eprilāvunnū
āmasoṇ nadi ninṟĕ miḻiyil tĕnniyŏḻugunnū
kādal māsaṁ kanavinuḽḽil kavida mūḽunnu
kaṇṇilĕḻudān maṣiyŏrukkān mugilulāvunnu
ĕnṟĕ mullakkŏḍiye ĕn maññu tuḽḽiye
piṇaṅṅādĕḍo ĕḍo
(mĕymāsaṁ...)