Melleyen kannile [F]

മെല്ലെയെൻ കണ്ണിലെ [F]
Year
Language

മെല്ലെയെന്‍ കണ്ണിലെ കുഞ്ഞുകണ്ണാടിയില്‍
മഞ്ഞുനീര്‍‌മുത്തുപോല്‍ മിന്നി നിന്നോര്‍മ്മകള്‍
ആരാരുമറിയാതെ ആത്മാവുമറിയാതെ
അരുമയായ് വിരിയുമെന്‍ കണിമലരേ
(മെല്ലെയെന്‍)

പാടി ഒരു കിളിയെന്‍ കരളിന്‍ കൂട്ടില്‍ ഒരു പാട്ടിന്നീണം
ഞാന്‍ മയങ്ങിവീണുപോയ സ്വരപഞ്ചമം
മെല്ലെ ഇതള്‍‌വിരിയും മനസ്സിന്‍ ചിമിഴില്‍ ഒരു പൂവല്‍ശലഭം
തേന്‍ തിരഞ്ഞു ചുണ്ടുഴിഞ്ഞ സുഖസാന്ത്വനം
ചില്ലുവാതിലില്‍ ഒരു കാറ്റിന്‍ കൈതൊട്ടുവോ
ആരോ കളിയായ് കാതില്‍ പെയ്തു അറിയാ മധുരം
(മെല്ലെയെന്‍)

നാളെ ഒരു വേളിനിലാപ്പന്തലിലെ നവവധുവാകുമ്പോള്‍
താലി കോര്‍ത്തു നല്‍കുമെന്‍റെ വരതാരകം
താനെ എന്‍ ഉടലുരുകുന്നൊരു നേരം എന്‍ നിറുകില്‍ പകരും
സ്നേഹമന്ത്രമായിടുന്നു ശുഭജാതകം
ശ്യാമതുളസിയായ് നിന്‍ കാല്‍ക്കല്‍ വീഴുമ്പോള്‍
പനിനീര്‍ച്ചുണ്ടില്‍ പതിയെ കിനിയും ഇളനീര്‍മധുരം
(മെല്ലെയെന്‍)

mĕllĕyĕn kaṇṇilĕ kuññugaṇṇāḍiyil
maññunīr‌muttubol minni ninnormmagaḽ
ārārumaṟiyādĕ ātmāvumaṟiyādĕ
arumayāy viriyumĕn kaṇimalare
(mĕllĕyĕn)

pāḍi ŏru kiḽiyĕn karaḽin kūṭṭil ŏru pāṭṭinnīṇaṁ
ñān mayaṅṅivīṇuboya svarabañjamaṁ
mĕllĕ idaḽ‌viriyuṁ manassin simiḻil ŏru pūvalśalabhaṁ
ten diraññu suṇḍuḻiñña sukhasāndvanaṁ
silluvādilil ŏru kāṭrin kaidŏṭṭuvo
āro kaḽiyāy kādil pĕydu aṟiyā madhuraṁ
(mĕllĕyĕn)

nāḽĕ ŏru veḽinilāppandalilĕ navavadhuvāgumboḽ
tāli korttu nalgumĕnṟĕ varadāragaṁ
tānĕ ĕn uḍalurugunnŏru neraṁ ĕn niṟugil pagaruṁ
snehamandramāyiḍunnu śubhajādagaṁ
śyāmaduḽasiyāy nin kālkkal vīḻumboḽ
paninīrscuṇḍil padiyĕ kiniyuṁ iḽanīrmadhuraṁ
(mĕllĕyĕn)