മെല്ലെ മെല്ലെ ചെല്ലക്കാറ്റിൽ
തുള്ളി തുള്ളി ആടും പൂവേ
ലജ്ജാവതീ..
(മെല്ലെ മെല്ലെ...)
ഏതോ കാമുകൻ നിന്നോമൽ കവിളീണ നുകർന്നുവോ
ഏതോ സന്ധ്യയിൽ നിൻ മെയ്യിലവൻ പടർന്നോ (2)
ഈ യാമം മോഹനം സുരപാനം മാദകം (2)
ശൃംഗാര ഗന്ധർവ സംഗീത സായൂജ്യമായ്
(മെല്ലെ മെല്ലെ...)
കാറ്റിൻ കൈകളിൽ നിന്നോമൽ പുരികുഴൽ ഉലഞ്ഞുവോ
കാണാക്കുമ്പിളിൽ കന്മദക്കുളിർ നിറഞ്ഞോ (2)
ഈ യാമം മോഹനം സുരപാനം മാദകം (2)
ശൃംഗാര ഗന്ധർവ സംഗീത സായൂജ്യമായ്
(മെല്ലെ മെല്ലെ...)