ആ....ആ....ആ...
മേളം ഉന്മാദതാളം ശൃംഗാര രാഗോൽസവം
രാഗ സമ്മേളനം രാസ കേളീലയം
(മേളം...)
ആ...ആ...ആ.....
മോഹവും ദാഹവും മന്ത്രമോതുന്ന പൂജഗൃഹം
തഞ്ചത്തിൽ ഊഞ്ഞലാടും മൗനങ്ങൾ താനം പാടും
നന്ദനത്തിന്റെ പൂങ്കാവനം
ഈ നിമിഷം കാമുകരിൽ കഞ്ജബാണന്റെ പഞ്ചാമൃതം
മനസ്സു മനസ്സിൻ മടിയിൽ മയങ്ങും
മധുരമലിയും സിരകൾ വലിയും
മാരോൽസവം
(മേളം...)
ആ....ആ....ആ....
ലാലലലാലല...ലാലലലാലല..ആ...ആ...
കാമവും പ്രേമവും കേളിയാടുന്ന നന്ദാവനം
ആനന്ദം ഓളം തല്ലും ആവേശം താളം തേടും
യൗവ്വനത്തിന്റെ വൃന്ദാവനം
ഈ സമയം തോഴികളിൽ കാമശാസ്ത്രങ്ങൾ ദേവാമൃതം
മലരു മലരിൻ ഇതളിൽ വിരിയും
മദനൻ നുകരും ലഹരി നുണയും
രാഗോൽസവം
(മേളം...)
ā....ā....ā...
meḽaṁ unmādadāḽaṁ śṛṁgāra rāgolsavaṁ
rāga sammeḽanaṁ rāsa keḽīlayaṁ
(meḽaṁ...)
ā...ā...ā.....
mohavuṁ dāhavuṁ mandramodunna pūjagṛhaṁ
tañjattil ūññalāḍuṁ maunaṅṅaḽ tānaṁ pāḍuṁ
nandanattinṟĕ pūṅgāvanaṁ
ī nimiṣaṁ kāmugaril kañjabāṇanṟĕ pañjāmṛtaṁ
manassu manassin maḍiyil mayaṅṅuṁ
madhuramaliyuṁ siragaḽ valiyuṁ
mārolsavaṁ
(meḽaṁ...)
ā....ā....ā....
lālalalālala...lālalalālala..ā...ā...
kāmavuṁ premavuṁ keḽiyāḍunna nandāvanaṁ
ānandaṁ oḽaṁ talluṁ āveśaṁ tāḽaṁ teḍuṁ
yauvvanattinṟĕ vṛndāvanaṁ
ī samayaṁ toḻigaḽil kāmaśāstraṅṅaḽ devāmṛtaṁ
malaru malarin idaḽil viriyuṁ
madanan nugaruṁ lahari nuṇayuṁ
rāgolsavaṁ
(meḽaṁ...)