Meharubaa meharubaa (M)

മെഹറുബാ മെഹറുബാ (M)
Year
Language

കിലുകിലുങ്ങണൊരലുക്കത്തിട്ട്‌ മിനുക്കസര്‍വ‍ണി തട്ടമിട്ട്‌
മുന്തിരിച്ചുണ്ടില്‍ പുഞ്ചിരിയിട്ട് വാടീ മെഹറുബാ
ഒന്നു വാടീ മെഹറുബാ..

മെഹറുബാ മെഹറുബാ ഹേയ് പുതുക്കപ്പെണ്ണേ മെഹറുബാ
പത്തു‌കൊട്ട പൊന്ന് നിന്റെ മൊഹറ് മെഹറുബാ
നിന്റെ പകിട്ടില്‌ കണ്ണ് വെയ്ക്കണ്‌ പുതുമണവാളന്‍
മെഹറുബാ മെഹറുബാ‍ കള്ളിപ്പെണ്ണേ മെഹറുബാ
കഞ്ചകപ്പൂം ചെണ്ടിനൊത്തൊരു മുത്തേ മെഹറുബാ
നാളെ ഇരസപൂങ്കാവനത്തില്‌ മധുവിധുവല്ലേ..
ഹേ റസിയാ ഓ ....ഹേ റസിയാ ഹേ റസിയാ..

മാണിക്ക്യക്കല്ലേ മൊഞ്ചത്തിപ്പൂവേ
ചെമ്പകമല്ലിക വാസരറാണീ
കാര്‍മുടിവണ്ടിണപൂരകം ചൂടാന്‍ മറുഹബാ
നീ കിലുകിലുങ്ങണ വളയണിയടി തേനലങ്കാരീ
നീ കുണുകുണുങ്ങനെ താളം തട്ടെടീ പവിഴച്ചിങ്കാരീ
ഹൊ ഹൊ ഹോ.. ഹേ റസിയാ ഹോയ്‌ ഹേ റസിയാ..

പ്രേമച്ചിത്തിരം കൊത്തിയ മുത്ത്‌ ചക്കരത്തുണ്ട്‌ ചുന്ദരിപ്പെണ്ണ്
പഞ്ചാരക്കുന്നിലെ പച്ചക്കരിമ്പ്‌ നീ പച്ചക്കരിമ്പ്‌ മധുര പച്ചക്കരിമ്പ്‌
ഇന്ന് പുഞ്ചിരി തഞ്ചണ പുന്നാരക്കുട്ടിക്ക്‌ കല്യാണരാവാണ്‌
നാളെ സത്തായമാരനുമൊത്തു‌ രസിക്കണോരുല്ലാസ നാളാണ്‌
ഹൊ ഹൊ ഹൊ ഹേ റസിയാ ഹേയ്‌ ഹേ റസിയാ..

kilugiluṅṅaṇŏralukkattiṭṭ‌ minukkasarvaṇi taṭṭamiṭṭ‌
mundiriccuṇḍil puñjiriyiṭṭ vāḍī mĕhaṟubā
ŏnnu vāḍī mĕhaṟubā..

mĕhaṟubā mĕhaṟubā hey pudukkappĕṇṇe mĕhaṟubā
pattu‌kŏṭṭa pŏnn ninṟĕ mŏhaṟ mĕhaṟubā
ninṟĕ pagiṭṭil‌ kaṇṇ vĕykkaṇ‌ pudumaṇavāḽan
mĕhaṟubā mĕhaṟubā kaḽḽippĕṇṇe mĕhaṟubā
kañjagappūṁ sĕṇḍinŏttŏru mutte mĕhaṟubā
nāḽĕ irasabūṅgāvanattil‌ madhuvidhuvalle..
he ṟasiyā o ....he ṟasiyā he ṟasiyā..

māṇikkyakkalle mŏñjattippūve
sĕmbagamalliga vāsaraṟāṇī
kārmuḍivaṇḍiṇabūragaṁ sūḍān maṟuhabā
nī kilugiluṅṅaṇa vaḽayaṇiyaḍi tenalaṅgārī
nī kuṇuguṇuṅṅanĕ tāḽaṁ taṭṭĕḍī paviḻacciṅgārī
hŏ hŏ ho.. he ṟasiyā hoy‌ he ṟasiyā..

premaccittiraṁ kŏttiya mutt‌ sakkarattuṇḍ‌ sundarippĕṇṇ
pañjārakkunnilĕ paccakkarimp‌ nī paccakkarimp‌ madhura paccakkarimp‌
inn puñjiri tañjaṇa punnārakkuṭṭikk‌ kalyāṇarāvāṇ‌
nāḽĕ sattāyamāranumŏttu‌ rasikkaṇorullāsa nāḽāṇ‌
hŏ hŏ hŏ he ṟasiyā hey‌ he ṟasiyā..