Meghannale

മേഘങ്ങളെ
Work
Year
Language

മേഘങ്ങളെ പാടിയുറക്കാന്‍
മാറിലെടുന്നു വാനം വാരിയെടുത്തു
പാലൊളിപ്പൂന്തിങ്കള്‍ പട്ടു വിരിച്ചു
തരകം പൊന്‍‌തിരി താഴ്‌ത്തി നിറു‍ത്തി
ഇനിയുറങ്ങൂ... ഇനിയുറങ്ങുമോ...
(മേഘങ്ങളെ...)

ചെറുമണിക്കാറ്റിന്റെയീണങ്ങളില്‍
തല ചായ്‌ച്ചു പൂക്കളുറക്കമായി
മണിമുകിലുകളേ....
മണിമുകിലുകളേ മിഴിയിണപൂട്ടി
ഇനിയുറങ്ങൂ... ഇനിയുറങ്ങൂ...
ഇനിയുറങ്ങൂ നിങ്ങള്‍...
(മേഘങ്ങളെ...)

ഉണരുമുഷസ്സിന്റെ ശംഖനാദം
ചെവിയോര്‍ത്തുറങ്ങുന്നു മേദിനിയും
മിഴിയിതളുകളില്‍....
മിഴിയിതളുകളില്‍ കദനമൊതുക്കി
ഇനിയുറങ്ങൂ പുലരിവരെ...
ഇനിയുറങ്ങൂ നിങ്ങള്‍...
(മേഘങ്ങളെ...)

meghaṅṅaḽĕ pāḍiyuṟakkān
māṟilĕḍunnu vānaṁ vāriyĕḍuttu
pālŏḽippūndiṅgaḽ paṭṭu viriccu
taragaṁ pŏn‌tiri tāḻ‌tti niṟutti
iniyuṟaṅṅū... iniyuṟaṅṅumo...
(meghaṅṅaḽĕ...)

sĕṟumaṇikkāṭrinṟĕyīṇaṅṅaḽil
tala sāy‌scu pūkkaḽuṟakkamāyi
maṇimugilugaḽe....
maṇimugilugaḽe miḻiyiṇabūṭṭi
iniyuṟaṅṅū... iniyuṟaṅṅū...
iniyuṟaṅṅū niṅṅaḽ...
(meghaṅṅaḽĕ...)

uṇarumuṣassinṟĕ śaṁkhanādaṁ
sĕviyorttuṟaṅṅunnu mediniyuṁ
miḻiyidaḽugaḽil....
miḻiyidaḽugaḽil kadanamŏdukki
iniyuṟaṅṅū pularivarĕ...
iniyuṟaṅṅū niṅṅaḽ...
(meghaṅṅaḽĕ...)