തുമ്പയും തുളസിയും കുടമുല്ലപ്പൂവും
തൊഴു കയ്യായ് വിരിയണ മലനാട്
വേലയും പൂരവും കൊടിയേറും കാവില്‍
വെളിച്ചപ്പാടുറയണ വള്ളുവനാട് ..
ഒരു വേളിപ്പെണ്ണായ് ചമഞ്ഞൊരുങ്ങും നല്ലൊരു നാട് (തുമ്പയും തുളസിയും .....)
നീല നിലാവില് പുഴയിലെ മീനുകള്‍ മിഴി പൊത്തി കളിക്കണ നേരം …
കാര്‍ത്തിക രാവില്‍ കളരിയില്‍ നീളെ കൽവിളക്കെരിയണ നേരം...
മാമ്പൂക്കള്‍ വിരിയും കൊമ്പില്‍ മലയണ്ണാനൊരു ചാഞ്ചാട്ടം
പൂവാലി പയ്യോടല്പം കുശലം ചൊല്ലാന്‍ സന്തോഷം
നാട്ടു മഞ്ഞില്‍… കുളിച്ചൊരുങ്ങീ...
നന്തുണിയില്‍ .. ശ്രുതി മീട്ടി
അയലത്തെ മാടത്തത്തെ വായോ
തുമ്പയും തുളസിയും കുടമുല്ലപ്പൂവും
തൊഴു കയ്യായ് വിരിയണ മലനാട്
വേലയും പൂരവും കൊടിയേറും കാവില്‍
വെളിച്ചപ്പാടുറയണ വള്ളുവനാട് ..
കുടമണിയാട്ടും കാലികള്‍ മേയും തിനവയല്‍ പൂക്കും കാലം
മകര നിലാവിന് പുടവയുടുക്കും പാല് പുഴയൊഴുകും നേരം
കല്യാണ പെണ്ണിനു ചൂടാന്‍ മുല്ല കൊടുക്കും പൂപ്പാടം
കണ്ണാടി ചില്ലില്‍ നോക്കി കണ്ണെഴുതാനായ് ആകാശം
മഴ പൊഴിഞ്ഞാല്‍... കുടം നിറയെ ...
കതിരു കൊയ്താല്‍ … കളം നിറയെ ...
അയലത്തെ മാടത്തത്തെ വായോ
തുമ്പയും തുളസിയും കുടമുല്ലപ്പൂവും
തൊഴു കയ്യായ് വിരിയണ മലനാട്
വേലയും പൂരവും കൊടിയേറും കാവില്‍
വെളിച്ചപ്പാടുറയണ വള്ളുവനാട് ..
ഒരു വേളിപ്പെണ്ണായ് ചമഞ്ഞൊരുങ്ങും നല്ലൊരു നാട്
അരമണിയായ്... അരുവിയുണ്ടേ...
കുരവയിടാന്‍... കുരുവിയുണ്ടേ...
അയലത്തെ മാടത്തത്തെ വായോ