മേഘഹംസങ്ങള്‍ ദൂതു പോയ്‌വരും
മാഘമാസ ശുഭ സായന്തനം (2)
യമുനാതീരത്തു നിന്നെയും കാത്തു ഞാന്‍
യദുകുല കാംബോജി മൂളുംയാമം (2)
മണിനൂപുരത്തിന്റെ മധുരനാദം കേള്‍ക്കാന്‍
നിമിഷങ്ങളെണ്ണുന്ന യാമം ..
മേഘഹംസങ്ങള്‍ ദൂതു പോയ്‌വരും
മാഘമാസ ശുഭ സായന്തനം
മഞ്ഞച്ചിറ്റാട ഞൊറിഞ്ഞുടുത്തു്
കുമ്പിളില്‍ പൂക്കളിറുത്തുവെച്ചു് (2)
കുഞ്ഞിച്ചിരിയുമായ് നീ മുന്നില്‍ നില്‍ക്കുന്ന
ബാല്യമാണെന്നും എന്റെയുള്ളില്‍ (2)
എഞ്ചുവടിത്താളില്‍ നീ പണ്ടു സൂക്ഷിച്ച
മഞ്ജുമയില്‍പ്പീലിയെന്‍ മൌലിയില്‍
മേഘഹംസങ്ങള്‍ ദൂതു പോയ്‌വരും
മാഘമാസ ശുഭ സായന്തനം
കുരുത്തോലക്കിളിയോടു് കളി പറഞ്ഞു്
പൂത്തുമ്പിയോടൊത്തു സല്ലപിച്ചു് (2)
കനകച്ചിരാതെന്റെ മനസ്സില്‍ നീ കൊളുത്തിയ
നാളുകളാണെന്നും എന്റെയുള്ളില്‍ (2)
പൊന്‍ മുളം കാട്ടില്‍ നിന്നന്നു ഞാന്‍ നേടിയ
പുല്ലാങ്കുഴലാണിന്നെന്റെ കൈയ്യില്‍
(മേഘഹംസങ്ങള്‍ ...)