Madhumaasam

മധുമാസം
Year
Language

കാലം....മോഹങ്ങള്‍ പൂക്കുന്ന കാലം
പ്രായം...സ്നേഹിച്ചു പോകുന്ന പ്രായം...

മധുമാസം വിരിയണു..വിരിയണു
മനമാകെ കുളിരണു കുളിരണു
തില്ലാനാ...ഹേയ്‌ തില്ലാനാ...(മധുമാസം..)
ഉടലാകെ പൊതിയണു...പൊതിയണു
പുതു മഞ്ഞും കുഴയണു...കുഴയണു..
തില്ലാനാ...ഹേയ്‌ തില്ലാനാ...
തോണിപ്പാട്ടിന്‍ തീരത്തു്...വീണുറങ്ങും നേരത്തു്
ആരാരോ കരിവളയിട്ടു അറിയാതെന്‍ കരളില്‍ തൊട്ടു
ഞാനാ നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്തു്
അവളൊരു താഴമ്പൂമൊട്ടു്...
അഴകിന്‍ സിന്ദൂരപ്പൊട്ടു്...
(മധുമാസം....)

പാല്‍മഴക്കാറ്റിന്‍ പടവുകളില്‍
വന്നു പകലന്തി മയങ്ങിക്കൊണ്ടിരിപ്പാണോ
കാവിലെ ഉത്സവം കൊടി കയറി
നിന്റെ കാമന്റെ വേലയ്ക്കു വിളക്കുണ്ടോ
പകലൊളി കഴിയണു തകിലടി മുറുകണു
തലമുടി വകയാന്‍ വാ...
കുളിരണു പടരണു കുറുമൊഴി കുറുകണു
കരിമിഴിയെഴുതാന്‍ വാ...
പനിമതി ഉയരണു പല വഴി പൊതിയണു
തിലകമിതണിയാന്‍ വാ...
കവിതകള്‍ ഒഴുകണു കനവുകള്‍ വിളയണു
കളകളമണിയാന്‍ വാ...
ആകാശക്കൂടാരത്തില്‍ ആരാരോ കാതോര്‍ക്കുന്നു
നീയെന്‍ നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്തു്
വിരിയണ താഴമ്പൂമൊട്ടു്..
അഴകിന്‍ സിന്ദൂരപ്പൊട്ടു്...
(മധുമാസം....)

സ്നേഹനിലാവിന്‍ ഇടവഴിയില്‍
ഇന്നും ഓര്‍മ്മകള്‍ തിരിവെച്ചു വിളിക്കുന്നു
മോഹത്തിന്‍ കിളികളെ ഉണര്‍ത്തണ്ടേ
തങ്കമോതിരച്ചിരികൊണ്ടു മയക്കണ്ടേ
ഒരുമിഴിതഴുകണു കരിമിഴിയലിയണു
മറുപടി ഇനിയെന്തു്
നിറ നിറ നിറയണു പറ പറ കവിയണു
പുതു പുതു മലരമ്പ്
മഴ മഴ പൊഴിയണു മനസ്സുകള്‍ നിറയണു
മദനനു വഴിയെന്തു്
തളിരൊടു തളരണു തരിവളയുടയണു
പലതിലുമതിലുണ്ട്
കൈ വന്നോ സ്വര്‍ഗ്ഗം മണ്ണില്‍ ദൈവങ്ങള്‍ കാതോര്‍ക്കുന്നു
നീയെന്‍ നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്തു്
വിരിയണ താഴമ്പൂമൊട്ടു്..
അഴകിന്‍ സിന്ദൂരപ്പൊട്ടു്...
(മധുമാസം....)

kālaṁ....mohaṅṅaḽ pūkkunna kālaṁ
prāyaṁ...snehiccu pogunna prāyaṁ...

madhumāsaṁ viriyaṇu..viriyaṇu
manamāgĕ kuḽiraṇu kuḽiraṇu
tillānā...hey‌ tillānā...(madhumāsaṁ..)
uḍalāgĕ pŏdiyaṇu...pŏdiyaṇu
pudu maññuṁ kuḻayaṇu...kuḻayaṇu..
tillānā...hey‌ tillānā...
toṇippāṭṭin dīrattu്...vīṇuṟaṅṅuṁ nerattu്
ārāro karivaḽayiṭṭu aṟiyādĕn karaḽil tŏṭṭu
ñānā nīlakkaṇṇil minnuṁ tārappūmuttu്
avaḽŏru tāḻambūmŏṭṭu്...
aḻagin sindūrappŏṭṭu്...
(madhumāsaṁ....)

pālmaḻakkāṭrin paḍavugaḽil
vannu pagalandi mayaṅṅikkŏṇḍirippāṇo
kāvilĕ utsavaṁ kŏḍi kayaṟi
ninṟĕ kāmanṟĕ velaykku viḽakkuṇḍo
pagalŏḽi kaḻiyaṇu tagilaḍi muṟugaṇu
talamuḍi vagayān vā...
kuḽiraṇu paḍaraṇu kuṟumŏḻi kuṟugaṇu
karimiḻiyĕḻudān vā...
panimadi uyaraṇu pala vaḻi pŏdiyaṇu
tilagamidaṇiyān vā...
kavidagaḽ ŏḻugaṇu kanavugaḽ viḽayaṇu
kaḽagaḽamaṇiyān vā...
āgāśakkūḍārattil ārāro kādorkkunnu
nīyĕn nīlakkaṇṇil minnuṁ tārappūmuttu്
viriyaṇa tāḻambūmŏṭṭu്..
aḻagin sindūrappŏṭṭu്...
(madhumāsaṁ....)

snehanilāvin iḍavaḻiyil
innuṁ ormmagaḽ tirivĕccu viḽikkunnu
mohattin kiḽigaḽĕ uṇarttaṇḍe
taṅgamodiraccirigŏṇḍu mayakkaṇḍe
ŏrumiḻidaḻugaṇu karimiḻiyaliyaṇu
maṟubaḍi iniyĕndu്
niṟa niṟa niṟayaṇu paṟa paṟa kaviyaṇu
pudu pudu malaramp
maḻa maḻa pŏḻiyaṇu manassugaḽ niṟayaṇu
madananu vaḻiyĕndu്
taḽirŏḍu taḽaraṇu tarivaḽayuḍayaṇu
paladilumadiluṇḍ
kai vanno svarggaṁ maṇṇil daivaṅṅaḽ kādorkkunnu
nīyĕn nīlakkaṇṇil minnuṁ tārappūmuttu്
viriyaṇa tāḻambūmŏṭṭu്..
aḻagin sindūrappŏṭṭu്...
(madhumāsaṁ....)