(F) പെണ്ണേ പെണ്ണേ നിൻ കല്യാണമായ്
പൊന്നും മിന്നും നിൻ കണ്ണാരമായ് (പെണ്ണേ....)
മണിമാരനാരു മയിലേ മണവാട്ടിയായ വെയിലേ
മഴനൂലു കൊണ്ടു താലി മിഴിയില്‍പ്പിടഞ്ഞു പീലി
(പെണ്ണേ പെണ്ണേ ......മിഴിയില്‍പ്പിടഞ്ഞു പീലി)
(M) ചെല്ലമണിച്ചിരിയിലെ ചിത്രവർണ്ണ ചിലമ്പിലെ
മുത്തു കൊരുത്തെടുക്കാന്‍ കൂടെ വാ
(F) ഉള്ളം തുള്ളിത്തുളുമ്പുമീ കള്ളക്കണ്ണനൊരുത്തന്റെ
കണ്ണുപൊത്തിക്കളിക്കാൻ കൂടെ വാ
(M) കണ്ണാടിച്ചില്ലൊത്ത പെണ്ണാളല്ലേ
മുന്നാഴി മുല്ലപ്പൂമുട്ടാണല്ലേ
(F) നെല്ലോലത്തെല്ലിന്റെ മെയ്യാണല്ലേ
എല്ലാമീച്ചെക്കന്റെ സ്വത്താണല്ലേ
(D) ഒരു പാട്ടും കൊട്ടിപ്പാടാം കൂട്ടം കൂടിപ്പോവാം
ആട്ടം കൊഞ്ചിച്ചാട്ടാം ഹോയ് (ഒരു പാട്ടും....)
(F) പെണ്ണേ പെണ്ണേ നിൻ കല്യാണമായ്
പൊന്നും മിന്നും നിൻ കണ്ണാരമായ്
Added by ജിജാ സുബ്രഹ്മണ്യൻ on September 14, 2010