ഏലേലം കിളിമകളേ കയല്ക്കണ്ണി പൂമടന്തേ
ഏലേലം കിളിമകളേ കയല്ക്കണ്ണി പൂമടന്തേ
കൂലോത്തെ കരിങ്കുറിഞ്ഞി
തുഞ്ചാട്ടം കെട്ടിയിന്ന്
ഏലേലം കിളിമകളേ കയല്ക്കണ്ണി പൂമടന്തേ
മംഗലപ്പാണ്ടിയേറീ തേയവാഴി
തുഴഞ്ഞു വന്നേ
ഏറമാട നന്തുണിക്ക്
നോവ് കൊണ്ട് നാവോറ്
ഏലേലം കിളിമകളേ കയല്ക്കണ്ണി പൂമടന്തേ
മടിക്കൈ കുന്നുമ്മേലെ
മലമ്പുള്ള് തോറ്റം മൂളി
പൊനം താണ്ടി വന്ന കാറ്റില്‍
ചന്ദനം വാസനിച്ചേ
ഏലേലം കിളിമകളേ കയല്ക്കണ്ണി പൂമടന്തേ
തട്ടകഭഗവതിക്ക്
തേവാര കുരുതിയൂട്ടു
തെക്കൂന്ന് വന്ന കാറ്റ്
പുഴയില്‍ പൊല കുളിച്ചേ
ഏലേലം കിളിമകളേ കയല്ക്കണ്ണി പൂമടന്തേ
മ് മ് മ് മ് മ് മ് മ്