മീനക്കോടിക്കാറ്റേ ആവണിപ്പൂങ്കാറ്റേ
നിന്നാരോമല്‍ക്കഥപറയൂ
ആരാരും കേള്‍ക്കാ കഥ പറയൂ
പറയൂ കഥ പറയൂ
പറയൂ നിന്‍ കഥ പറയൂ
(മീനക്കോടിക്കാറ്റേ)
തളിരിലച്ചൂടില്‍ വിരുന്നിനു വന്നു
വാസന്തകാലം...
മലരുന്ന മലരിനെ തേന്‍വണ്ടു തിരയുന്ന
ശൃംഗാരശ്രുതി മുഴങ്ങി...
(മീനക്കോടിക്കാറ്റേ)
മദംകൊണ്ട ഗന്ധം വഴിയുന്ന മണ്ണില്‍
മോഹങ്ങള്‍ വീണു...
മറവിതന്നുറവയില്‍ ഓര്‍മ്മകള്‍ തിരയുന്ന
രോമാഞ്ചസുഖമറിഞ്ഞു...
(മീനക്കോടിക്കാറ്റേ)