Medamaasakkaalam

മേടമാസക്കാലം
Year
Language

മേടമാസക്കാലം മേനി പൂത്ത നേരം
സങ്കല്പമായാതീരം തേടുമെന്‍ മുന്നില്‍ പോരൂ ദേവാ

നിറം മങ്ങി നിന്നാലും നിശാഗന്ധിയെന്നാലും
വിളമ്പും വികാരങ്ങള്‍ തുമ്പിക്കുപോലും
നികുഞ്ജങ്ങള്‍ പൂത്തുനില്‍ക്കും മനസ്സിന്റെ വാടിയില്‍
വിഷുക്കാലമേഘം പോലും ചിരിക്കുന്ന വേളയില്‍
നിനക്കായ് എന്നെയും നിവേദിച്ചു നില്‍പ്പുഞാന്‍

വസന്തം മറഞ്ഞാലും സുഗന്ധം കുറഞ്ഞാലും
തുടിക്കും പരാഗങ്ങള്‍ തുളസിക്കു പോലും
നമുക്കായെന്നുമെന്നും തളിര്‍ക്കുന്നു പൂവനം
കിളിപ്പാട്ടുപാടും തെന്നം തലോടുന്നു സാദരം
നിനക്കായി ജന്മജന്മം വിരിക്കുന്നു മാനസം

meḍamāsakkālaṁ meni pūtta neraṁ
saṅgalbamāyādīraṁ teḍumĕn munnil porū devā

niṟaṁ maṅṅi ninnāluṁ niśāgandhiyĕnnāluṁ
viḽambuṁ vigāraṅṅaḽ tumbikkuboluṁ
niguñjaṅṅaḽ pūttunilkkuṁ manassinṟĕ vāḍiyil
viṣukkālameghaṁ poluṁ sirikkunna veḽayil
ninakkāy ĕnnĕyuṁ nivediccu nilppuñān

vasandaṁ maṟaññāluṁ sugandhaṁ kuṟaññāluṁ
tuḍikkuṁ parāgaṅṅaḽ tuḽasikku poluṁ
namukkāyĕnnumĕnnuṁ taḽirkkunnu pūvanaṁ
kiḽippāṭṭubāḍuṁ tĕnnaṁ taloḍunnu sādaraṁ
ninakkāyi janmajanmaṁ virikkunnu mānasaṁ