(പു) മേടക്കാറ്റേ കൂടെ വാ പീലിക്കാലം കൊണ്ടു വാ (2)
മനസ്സാകെ മായാമയം കണ്‍കളില്‍ ഉണവാര്‍ന്ന കേളീലയം
മാണിക്യച്ചെപ്പും കൊണ്ടോടി വാ മാലേയപ്പൊന്നും മുത്തും താ
(ഗ്രൂ) ശുഭഗാനമായു് സ്വരമേളമായു് ഇടനെഞ്ചില്‍ തുടിതാളമായു്
(വാ) തകിട തകിട തകിട തകിട തകധിമി
(പു) മേടക്കാറ്റേ കൂടെ വാ പീലിക്കാലം കൊണ്ടു വാ
(സ്ത്രീ) സ്വര്‍ലോകഗംഗയായു് മെല്ലെയേതോ സ്വപ്നങ്ങളെന്നുള്ളിലൊഴുകുമ്പോള്‍
(പു) രാക്കാറ്റിലാടുമീ താളവൃന്ദം പാല്‍മഞ്ഞിലാ പദം നനയുമ്പോള്‍
(സ്ത്രീ) ഇതള്‍ ചൂടാം
(പു) സ്വയം അതില്‍ മൂടാം
(സ്ത്രീ) കളിയാടാം
(പു) കണിമലരാവാം
(പു) നവസങ്കല്‍പ്പമുള്‍ത്താരില്‍ ഊഞ്ഞാലിലാടുന്ന സല്ലാപമേളങ്ങ -
(ഗ്രൂ) ളതിമധുരം മദലസിതം ലയലളിതം
(പു) മേടക്കാറ്റേ കൂടെ വാ പീലിക്കാലം കൊണ്ടു വാ
(വാ) ത- തരികട ത, ത- തരികട ത,
ത- തരികട തരികട ത, ത- തരികട ത
(പു) നീഹാരഹാരമായു് മെയ്യില്‍ എന്തോ നീയെന്റെ മൗനങ്ങള്‍ പൊതിയുമ്പോള്‍
(സ്ത്രീ) ആലോലലോലമായു് ഉള്ളിലേതോ ആനന്ദസംഗീതമുതിരുമ്പോല്‍
(പു) ഇനിയോരോ
(സ്ത്രീ) നറുചിരിതൂവാം
(പു) കിളിപാടും
(സ്ത്രീ) കളമൊഴിയാവാം
(ഡു) ഇനി നാം തമ്മില്‍ നെയ്യുന്നൊരോമല്‍ക്കിനാപ്പൂക്കളാടുന്ന സംഘങ്ങള്‍
(ഗ്രൂ) മധുമധുരം സ്വരഭരിതം തനിയമൃതം
(മേടക്കാറ്റേ)