കണ്ണേ കണ്മണിമുത്തേ മുന്തിരിവാവേ
നിന്നേ നെഞ്ചിലുറക്കാം പൌര്‍ണ്ണമി വാവേ
വെയില്‍നാളമേല്‍ക്കാതെ മഴനൂലു കൊള്ളാതെ
തിരിനാളമായ് തഴുകാവു ഞാന്‍
(..കണ്ണേ കണ്മണിമുത്തേ..)
ആദ്യമായ് നിന്റെ നാവില്‍ പൂവയമ്പായി ഞാനും
നീളിതള്‍ കണ്ണിലെ മഷിയായ് ഞാന്‍
ആദ്യമായ് നിന്റെ നാവില്‍ പൂവയമ്പായി ഞാനും
നീളിതള്‍ കണ്ണിലെ മഷിയായ് ഞാന്‍
മലര്നെറ്റിമേല് ചാര്‍ത്തി നറു പൂനിലാത്തിലകം
കുറുകും കുയിൽ കുനുപൈതലേ
(..കണ്ണേ കണ്മണിമുത്തേ..)
ആദ്യമായ് നീ വിതുമ്പും ശ്യാമസായാഹ്നയാമം
പാതിരാപ്പാതയില്‍ സ്വയമേകയായ്
ആദ്യമായ് നീ വിതുമ്പും ശ്യാമസായാഹ്നയാമം
പാതിരാപ്പാതയില്‍ സ്വയമേകയായ്
ചെറു ചില്ലമേല്പൂത്തു കുളുര് മഞ്ഞിതൾ ശിശിരം
ഹിമയാമിനി അലിയാവു നീ
(..കണ്ണേ കണ്മണിമുത്തേ..)