മഞ്ഞിന്റെ മറയിട്ടോരോര്‍മ്മകള്‍ക്കുള്ളില്‍
മൃദുല നിലാവുദിക്കുമ്പോള്‍....
കാലം കെടുത്തിയ കാര്‍ത്തികദീപ്തികള്‍
താനേ തിളങ്ങുകയാണോ...
കല്‍ത്താമരപ്പൂവിതളുകള്‍ പിന്നെയും
കാറ്റില്‍ തുടിയ്ക്കുകയാണോ...
ചായങ്ങള്‍ മായുന്നൊരീച്ചുമര്‍ച്ചിത്രത്തില്‍
മഴവില്ലു താനേ ഉദിച്ചു.....
മിഴിപൂട്ടി നിന്നാല്‍ തെളിയുന്ന തൊടിയില്‍
നീര്‍മാതളങ്ങള്‍ തളിര്‍ത്തു....
അകലെ നിന്നെത്തുന്ന നീലാംബരിയുടെ
ഒരു തൂക്കുമഞ്ചില്‍ കിടന്നു....
എന്റെ സ്വകാര്യവിചാരങ്ങളൊക്കെയും
നിന് മുളംതണ്ടില്‍ തുളുമ്പും...
കാട്ടുകടമ്പിന്റെ നിശ്വാസസൗരഭം
ഒരു കരസ്പര്ശമായ് തീരും....
പ്രണയമാം യമുനയില്‍ ഹേ ശ്യാമകൃഷ്ണാ
ഞാനിന്നു നീരാടി നില്ക്കും...
(മഞ്ഞിന്റെ)