Mayyeludi karuppicca

മയ്യെഴുതി കറുപ്പിച്ച
Year
Language

മയ്യെഴുതി കറുപ്പിച്ച കണ്ണിൽ
മധു തുളുമ്പുമീ മലർച്ചുണ്ടിൽ (2)
പലനാളായെന്നന്തരംഗം
പാറിക്കളിക്കുന്നു തങ്കം (2)
(മയ്യെഴുതി...)

ഹൃദയം നീ തേൻ കിണ്ണമാക്കി
എന്റെ മധുരപ്പതിനേഴുകാരീ (2)
നാണത്തിൻ യവനിക നീക്കി (2‌)
എന്നിൽ ചൊരിയൂ നീ അനുരാഗലഹരി
(മയ്യെഴുതി...)

സ്വപ്നത്തിൻ മണിത്തേരിലേറി
ഒരു സ്വർഗ്ഗത്തിൽ ഞാൻ വന്നിറങ്ങി (2)
മധുരമധുരമെൻ മനം പാടി (2)
പിന്നെ മതിമറന്നു ഞാൻ നൃത്തമാടി
(മയ്യെഴുതി...)

mayyĕḻudi kaṟuppicca kaṇṇil
madhu tuḽumbumī malarscuṇḍil (2)
palanāḽāyĕnnandaraṁgaṁ
pāṟikkaḽikkunnu taṅgaṁ (2)
(mayyĕḻudi...)

hṛdayaṁ nī ten kiṇṇamākki
ĕnṟĕ madhurappadineḻugārī (2)
nāṇattin yavaniga nīkki (2‌)
ĕnnil sŏriyū nī anurāgalahari
(mayyĕḻudi...)

svapnattin maṇitterileṟi
ŏru svarggattil ñān vanniṟaṅṅi (2)
madhuramadhuramĕn manaṁ pāḍi (2)
pinnĕ madimaṟannu ñān nṛttamāḍi
(mayyĕḻudi...)