Mayyalippulayolugi [F]

മയ്യഴിപ്പുഴയൊഴുകി [F]
Year
Language

മയ്യഴിപ്പുഴയൊഴുകി തൃക്കാല്‍ച്ചിലമ്പുകിലുങ്ങി
പളുങ്കുകല്‍പ്പടവില്‍ പാടീ കൂവരം കിളി
നിറങ്ങളാല്‍ സ്വരങ്ങളാല്‍ പൊന്മുകില്‍പ്പാളിയില്‍
ദേവദൂതികമാരെഴുതി ഭാഗ്യജാതകം

ഇന്നലെയോളം എല്ലാരും ചൊല്ലീ
തേനില്ല പൂവിലെന്ന് - വെറുതേ
ഇന്നലെയോളം എല്ലാരും ചൊല്ലി
തേനില്ല പൂവിലെന്ന്
കാറ്റിന്റെ കൈ തേടുമ്പോഴോ
കരളാകവേ പൂന്തേന്‍ കുടം
മണവാളനാകാന്‍ കൊതിച്ചുതുള്ളി-
ത്തുമ്പിവന്നെത്തീ
പൂക്കാലമായ് കനവില്‍ പൂക്കാലമായ്

നാഴിയിടങ്ങഴി ചോറുവിളമ്പി
തുമ്പയും തോഴിമാരും- മണ്ണില്‍
നാഴിയിടങ്ങഴി ചോറുവിളമ്പി
തുമ്പയും തോഴിമാരും
വനമുല്ലകള്‍ പൂപ്പന്തലായ്
കാട്ടാറുകള്‍ കണ്ണാടിയായ്
കാടാറുമാസം കഴിഞ്ഞുവന്നൊരു
കാട്ടുതുമ്പിക്ക് കല്യാണമായ് നാളെ
കല്യാണമായ്

mayyaḻippuḻayŏḻugi tṛkkālscilambugiluṅṅi
paḽuṅgugalppaḍavil pāḍī kūvaraṁ kiḽi
niṟaṅṅaḽāl svaraṅṅaḽāl pŏnmugilppāḽiyil
devadūdigamārĕḻudi bhāgyajādagaṁ

innalĕyoḽaṁ ĕllāruṁ sŏllī
tenilla pūvilĕnn - vĕṟude
innalĕyoḽaṁ ĕllāruṁ sŏlli
tenilla pūvilĕnn
kāṭrinṟĕ kai teḍumboḻo
karaḽāgave pūnden kuḍaṁ
maṇavāḽanāgān kŏdiccuduḽḽi-
ttumbivannĕttī
pūkkālamāy kanavil pūkkālamāy

nāḻiyiḍaṅṅaḻi soṟuviḽambi
tumbayuṁ toḻimāruṁ- maṇṇil
nāḻiyiḍaṅṅaḻi soṟuviḽambi
tumbayuṁ toḻimāruṁ
vanamullagaḽ pūppandalāy
kāṭṭāṟugaḽ kaṇṇāḍiyāy
kāḍāṟumāsaṁ kaḻiññuvannŏru
kāṭṭudumbikk kalyāṇamāy nāḽĕ
kalyāṇamāy