പാദപൂജാമലരായ്‍
നിന്‍റെ ചേവടിയില്‍ പാറി വീഴുന്നു
കൊട്ടിയടച്ച നിന്‍ കോവിലിന്‍ വാതിലില്‍
പൊട്ടിക്കരഞ്ഞു ഞാന്‍ വീഴുന്നു
(പാദപൂജ)
പാപത്തിന്‍ മുള്‍ക്കിരീടം തകര്‍ന്നല്ലോ, പശ്ചാ-
ത്താപത്തിന്‍ തപ്തബാഷ്പം നീയണിഞ്ഞല്ലോ
കാലമാം ശ്രീരാമന്‍റെ കാലടിപ്പൊടിയേല്‍ക്കെ
താപസകന്യകയായ് നീയുണര്‍ന്നല്ലോ
(പാദപൂജ)
കാലചക്രം തിരിയുമ്പോള്‍ കദനമേഘം, കൊടും-
കാറ്റടിച്ചു ദൂരെ ദൂരെ പറന്നുപോകും
ഏതു വേനല്‍ച്ചുടുകാറ്റും മറഞ്ഞു വീണ്ടും
വേണുഗാനം ഊതിയെത്തും മാധവമാസം
(പാദപൂജ)