മയില്‍പ്പീലിക്കണ്ണിലെ കലയെവിടെ?
മാതളച്ചുണ്ടിലെ മദമെവിടെ?
പരിഭവത്തിന്‍ മുഖപടത്തില്‍ പൊതിയുന്ന
നാണത്തിന്‍ മുത്തെവിടെ?
എവിടെ മുത്തെവിടെ.. മുത്തെവിടെ?
പകല്‍കണ്ട സ്വപ്നത്തിലെന്നെ നീ ചൂടിച്ച
പ്രണയപ്രസാദവുമായ്..
പകല്‍കണ്ട സ്വപ്നത്തിലെന്നെ നീ ചൂടിച്ച
പ്രണയപ്രസാദവുമായ് എന്നും
അരികത്തുനില്‍ക്കുമെന്നഭിലാഷങ്ങള്‍ക്ക്
ചിറകുനല്‍കാറുള്ള ചിരിയെവിടെ
എവിടെ ചിരിയെവിടെ?
ചിരിയെ ചിരികൊണ്ടു മൂടുമ്പോള്‍ നിന്നില്‍
ജ്വലിക്കുന്നൊരുന്മാദമെവിടെ?
എവിടെ? എവിടെ? എവിടെ?
നഖമുള്ള നിന്റെ വികാരങ്ങള്‍ ചാര്‍ത്തിച്ച
പുതിയ സുഗന്ധവുമായ് നിന്നില്‍
പടരുവാന്‍ നില്‍ക്കുമെന്നാവേശങ്ങള്‍ക്ക്
പകര്‍ന്നു നല്‍കാറുള്ള ചൂടെവിടെ?
എവിടെ ചൂടെവിടെ?
ഞരമ്പു ഞരമ്പിന്മേല്‍ പിണയുമ്പോള്‍ നിന്നില്‍
നിറയുന്നൊരാലസ്യമെവിടെ?
എവിടെ/ എവിടെ? എവിടെ?