Mayilppeelikkangalil

മയില്‍പ്പീലിക്കണ്‍കളില്‍
Year
Language

ആ..
മയില്‍പ്പീലിക്കണ്‍കളില്‍ മധുരാനുഭൂതി
ചൊടികളില്‍ അഭിലാഷ മൃദുഹാസം
ശൃംഗാര പരിരംഭ ലീലാവിനോദം
അവിരാമം വിരിയിച്ചു നവമാലിക

ശശിരേഖവാനില്‍ പൂര്‍ണേന്ദുവായി
പരിവേഷയായീ ഭൂമീ
ലലലലാലാ ലലലലാലാ ലാലാ
ശശിരേഖവാനില്‍ പൂര്‍ണേന്ദുവായി
പരിവേഷയായീ ഭൂമീ
കോരിത്തരിച്ചൂ രജനീസുമങ്ങള്‍
ഇളംകാറ്റില്‍ സ്വരം മൂളി സുരഭീവനം
മയില്‍പ്പീലിക്കണ്‍കളില്‍....

നിസരി നിപസ സനിപനിസരിസ
ഗമപ ഗസമ പമ പഗനിരിനി
സനിപമ മഗസനി
നിരിരി മമമ പാ ഗാരിനിരിസ

മഴബിന്ദു വെള്ളിത്തരിമുല്ലയായി
കിളിക്കൊഞ്ചലായി മോഹം
ലലലലാല ലലലലാല ലാല
മഴബിന്ദു വെള്ളിത്തരിമുല്ലയായി
കിളിക്കൊഞ്ചലായി മോഹം
വാരിക്കളിച്ചൂ കളിമണ്ണു വെണ്ണ
കടലാസിന്‍ കളിയോടം ഒരുക്കും കരം

മയില്‍പ്പീലിക്കണ്‍കളില്‍ മധുരാനുഭൂതി
ചൊടികളില്‍ അഭിലാഷ മൃദുഹാസം
ശൃംഗാര പരിരംഭ ലീലാവിനോദം
അവിരാമം വിരിയിച്ചു നവമാലിക

ā..
mayilppīlikkaṇgaḽil madhurānubhūdi
sŏḍigaḽil abhilāṣa mṛduhāsaṁ
śṛṁgāra pariraṁbha līlāvinodaṁ
avirāmaṁ viriyiccu navamāliga

śaśirekhavānil pūrṇenduvāyi
pariveṣayāyī bhūmī
lalalalālā lalalalālā lālā
śaśirekhavānil pūrṇenduvāyi
pariveṣayāyī bhūmī
korittariccū rajanīsumaṅṅaḽ
iḽaṁkāṭril svaraṁ mūḽi surabhīvanaṁ
mayilppīlikkaṇgaḽil....

nisari nibasa sanibanisarisa
gamaba gasama pama paganirini
sanibama magasani
niriri mamama pā gārinirisa

maḻabindu vĕḽḽittarimullayāyi
kiḽikkŏñjalāyi mohaṁ
lalalalāla lalalalāla lāla
maḻabindu vĕḽḽittarimullayāyi
kiḽikkŏñjalāyi mohaṁ
vārikkaḽiccū kaḽimaṇṇu vĕṇṇa
kaḍalāsin kaḽiyoḍaṁ ŏrukkuṁ karaṁ

mayilppīlikkaṇgaḽil madhurānubhūdi
sŏḍigaḽil abhilāṣa mṛduhāsaṁ
śṛṁgāra pariraṁbha līlāvinodaṁ
avirāmaṁ viriyiccu navamāliga