പാപ്പീ.. അപ്പച്ചാ..
അപ്പച്ചനോടോ അമ്മച്ചിയോടോ പാപ്പിയ്ക്ക് സ്നേഹം
അപ്പച്ചനോട്..
നേരോ.. നേര് ...
ങാ പാപ്പീ.. അപ്പച്ചാ..
പാപ്പീ..അപ്പച്ചാ എടാ മോനേ
അപ്പച്ചന് പട്ടയടിച്ചത് നീ ചെന്ന്
അമ്മച്ചിയോട് മിണ്ടരുത്
എന്തോന്നാ
അപ്പച്ചന് പട്ടയടിച്ചത് നീ ചെന്ന്
അമ്മച്ചിയോട് മിണ്ടരുതെന്ന്
മിണ്ടൂലാ..
പാലം കടന്നപ്പൊ കാല്‍തെറ്റി വീണിട്ടും
പാട്ടും പാടി കരയിലടുത്തതും മിണ്ടിപ്പോകരുത്
അതെന്താണപ്പച്ചാ..
ഓ...അതൊക്കെ അപ്പച്ചന്റെ ഒരു തമാശയല്ലേടാ മോനേ..
ഹോ.. അപ്പച്ചന്റെ ഒരു തമാശ..
(പാപ്പീ.. അപ്പച്ചാ)
പാപ്പീ.. അപ്പച്ചാ എടാ മോനേ..
അപ്പച്ചന് കഞ്ചാവടിച്ചു കറങ്ങിയത്
അമ്മച്ചിയോടു മിണ്ടരുത്
ങേ..
അപ്പച്ചന് കഞ്ചാവടിച്ചു കറങ്ങിയത്
അമ്മച്ചിയോടു മിണ്ടരുതെന്ന്
മിണ്ടൂലാ..
ബീഡിയ്ക്ക് തീയിനു ഷാപ്പിലെ പെണ്ണിന്റെ
വീട്ടില്‍ ചെന്നതും നാണം കെട്ടതും മിണ്ടിപ്പോകരുത്..
മിണ്ടിയാലെന്താ അപ്പച്ചാ..
ഓ...അതൊക്കെ അപ്പച്ചന്റെ ഒരു തമാശയല്ലേടാ..
ഹോ.. അപ്പച്ചന്റെ ഒരു തമാശ..
എന്നാ വാ..പാപ്പീ.. അപ്പച്ചാ..
അപ്പച്ചനോടോ അമ്മച്ചിയോടോ പാപ്പിയ്ക്ക് സ്നേഹം..
അപ്പച്ചനോട്.. അപ്പച്ചനോട്... അപ്പച്ചനോട്..
എടാനീയാടാ എന്റെ മോനേ വാടാ..