Mayilaayi parannuvaa [D]

മയിലായി പറന്നുവാ [D]
Year
Language

(M) മയിലായ് പറന്നുവാ മഴവില്ലു തോല്‍ക്കുമെന്നഴകേ
കനിവായ് പൊഴിഞ്ഞുതാ മണിപ്പീലിയൊന്നു നീയരികെ
(F) ഏഴില്ലംകാവുകള്‍ താണ്ടി എന്റെയുള്ളില്‍ നീ കൂടണയൂ
(M) എന്‍ മാറില്‍‌ച്ചേര്‍ന്നുമയങ്ങാന്‍ ഏഴുവര്‍ണ്ണവും നീയണിയൂ
(F) നീലരാവുകളുമീക്കുളിരും പകരം ഞാന്‍ നല്‍കും
(M) ആരുമാരുമറിയാതൊരുനാള്‍ ഹൃദയം നീ കവരും
മയിലായ് ഓ..മയിലായ് പറന്നുവാ മഴവില്ലു തോല്‍ക്കുമെന്നഴകേ

(M) മുകിലുകള്‍ മേയും മാമഴക്കുന്നില്‍ തളിരണിയും മയില്‍പ്പീലിക്കാവില്‍ (2)
(F) കാതരമീ കളിവീണ മീട്ടി തേടിയലഞ്ഞു നിന്നെ ഞാന്‍
(M) വരൂ വരൂ വരദേ തരുമോ ഒരു നിമിഷം
മയിലായ് ഓ..മയിലായ് പറന്നുവാ മഴവില്ലു തോല്‍ക്കുമെന്നഴകേ

(M) വിരഹനിലാവില്‍ സാഗരമായി പുഴകളിലേതോ ദാഹമായി (2)
(F) കാറ്റിലുറങ്ങും തേങ്ങലായി പാട്ടിനിണങ്ങും രാഗമായ്
(M) വരൂ വരൂ വരദേ തരുമോ തിരുമധുരം

(F) മയിലായ് ഓ..മയിലായ്
(M) ഓ..മയിലായ് പറന്നുവാ മഴവില്ലു തോല്‍ക്കുമെന്നഴകേ
കനിവായ് പൊഴിഞ്ഞുതാ മണിപ്പീലിയൊന്നു നീയരികെ
(F) ഏഴില്ലംകാവുകള്‍ താണ്ടി എന്റെയുള്ളില്‍ നീ കൂടണയൂ
(M) എന്‍ മാറില്‍‌ച്ചേര്‍ന്നുമയങ്ങാന്‍ ഏഴുവര്‍ണ്ണവും നീയണിയൂ
(F) നീലരാവുകളുമീക്കുളിരും പകരം ഞാന്‍ നല്‍കും
(M) ആരുമാരുമറിയാതൊരുനാള്‍ ഹൃദയം നീ കവരും
മയിലായ് ഓ..മയിലായ് പറന്നുവാ മഴവില്ലു തോല്‍ക്കുമെന്നഴകേ

(M) mayilāy paṟannuvā maḻavillu tolkkumĕnnaḻage
kanivāy pŏḻiññudā maṇippīliyŏnnu nīyarigĕ
(F) eḻillaṁkāvugaḽ tāṇḍi ĕnṟĕyuḽḽil nī kūḍaṇayū
(M) ĕn māṟil‌scernnumayaṅṅān eḻuvarṇṇavuṁ nīyaṇiyū
(F) nīlarāvugaḽumīkkuḽiruṁ pagaraṁ ñān nalguṁ
(M) ārumārumaṟiyādŏrunāḽ hṛdayaṁ nī kavaruṁ
mayilāy o..mayilāy paṟannuvā maḻavillu tolkkumĕnnaḻage

(M) mugilugaḽ meyuṁ māmaḻakkunnil taḽiraṇiyuṁ mayilppīlikkāvil (2)
(F) kādaramī kaḽivīṇa mīṭṭi teḍiyalaññu ninnĕ ñān
(M) varū varū varade tarumo ŏru nimiṣaṁ
mayilāy o..mayilāy paṟannuvā maḻavillu tolkkumĕnnaḻage

(M) virahanilāvil sāgaramāyi puḻagaḽiledo dāhamāyi (2)
(F) kāṭriluṟaṅṅuṁ teṅṅalāyi pāṭṭiniṇaṅṅuṁ rāgamāy
(M) varū varū varade tarumo tirumadhuraṁ

(F) mayilāy o..mayilāy
(M) o..mayilāy paṟannuvā maḻavillu tolkkumĕnnaḻage