മയിലായ് പറന്നുവാ
മഴവില്ലു തോല്‍ക്കുമെന്‍ അഴകേ
കനിവായ് പൊഴിഞ്ഞുതാ
മണിപ്പീലിയൊന്നു നീയരികെ
ഏഴില്ലംകാവുകള്‍ താണ്ടി
എന്റെയുള്ളില്‍ നീ കൂടണയൂ
മപനി നിസനി സസ
നിസരിനിധ മപ നിസനിസ
നീലരാവുകളുമീക്കുളിരും
പകരം ഞാന്‍ നല്‍കും
നിസരി നിധ പനിധപ
മഗരി മഗസനിസ
(മയിലായ്)
മുകിലുകള്‍ മേയും മാമഴക്കുന്നില്‍
തളിരണിയും മയില്‍പ്പീലിക്കാവില്‍
കാതരമീ കളിവീണ മീട്ടി
തേടിയലഞ്ഞു നിന്നെ ഞാന്‍
വരൂ വരൂ വരദേ
തരുമോ ഒരു നിമിഷം
(മയിലായ്)
വിരഹനിലാവില്‍ സാഗരമായി
പുഴകളിലേതോ ദാഹമായി
കാറ്റിലുറങ്ങും തേങ്ങലായി
പാട്ടിനിണങ്ങും രാഗമായ്
വരൂ വരൂ വരദേ
തരുമോ തിരുമധുരം
(മയിലായ്)