Mayilaadum kunninmel

മയിലാടും കുന്നിന്മേല്‍
Year
Language

മയിലാടുംകുന്നിന്മേല്‍
അണിയമ്പൂ മണിയമ്പൂ
പൂത്തെടി പെണ്ണേ
പൂവാലിപ്പെണ്ണേ - പെണ്ണേ
പൂവാലിപ്പെണ്ണേ ( മയിലാടും )

പൂവാങ്കുരുന്നിലക്കാട്ടില്‍ പോണം
പൂവേലൊന്നു പറിക്കേണം
പൂവേലൊന്നു പറിച്ചാലോ
പൂക്കളം മുറ്റത്തു തീര്‍ക്കാലോ ( മയിലാടും )

ഓണപ്പൂ ചൂടേണം
ഊഞ്ഞാലടേണം
ഒന്നാം കുന്നിലെ പൊന്നൂഞ്ഞാലിനു
പൊന്നിഴ കോര്‍ക്കെടി പെണ്ണേ - പെണ്ണെ
വര്‍ണത്തക്കിളി നൂല്‍ക്കെടി പെണ്ണേ
വടയാറന്‍ ചകിരിയലിക്കെടി പെണ്ണേ ( മയിലാടും )

ചായം മുക്കിയ ചകിരിയും കൊണ്ടേ
മൂവന്തിപ്പെണ്ണ് പടിഞ്ഞാട്ട്
തെങ്ങിളനീര്‍ക്കുടം തോളിലെടുത്തേ
ചിങ്ങനിലാവ് പെരയ്ക്കകത്ത് ( മയിലാടും )

mayilāḍuṁkunninmel
aṇiyambū maṇiyambū
pūttĕḍi pĕṇṇe
pūvālippĕṇṇe - pĕṇṇe
pūvālippĕṇṇe ( mayilāḍuṁ )

pūvāṅgurunnilakkāṭṭil poṇaṁ
pūvelŏnnu paṟikkeṇaṁ
pūvelŏnnu paṟiccālo
pūkkaḽaṁ muṭrattu tīrkkālo ( mayilāḍuṁ )

oṇappū sūḍeṇaṁ
ūññālaḍeṇaṁ
ŏnnāṁ kunnilĕ pŏnnūññālinu
pŏnniḻa korkkĕḍi pĕṇṇe - pĕṇṇĕ
varṇattakkiḽi nūlkkĕḍi pĕṇṇe
vaḍayāṟan sagiriyalikkĕḍi pĕṇṇe ( mayilāḍuṁ )

sāyaṁ mukkiya sagiriyuṁ kŏṇḍe
mūvandippĕṇṇ paḍiññāṭṭ
tĕṅṅiḽanīrkkuḍaṁ toḽilĕḍutte
siṅṅanilāv pĕraykkagatt ( mayilāḍuṁ )