ആരിരോ മയങ്ങൂ നീ പൂവേ...
ആരെയോ കാതോര്‍ക്കും നോവേ...
സ്നേഹചുംബനം ഇനി ഓര്‍മ്മ മാത്രമായ്
മിഴിനീരായ്....ഓ...ഓ.....ഓ.....
ആരിരോ മയങ്ങൂ നീ പൂവേ...
ആരെയോ കാതോര്‍ക്കും നോവേ...
പകലായ പകലെല്ലാം വഴിമാറും വീഥിയില്‍...
ഒരു സ്വപ്നം തരുവാന്‍ നീ വന്നതെന്തിനോ...
(പകലായ പകലെല്ലാം....)
വിരിയുന്നു നമ്മള് കൊഴിയുന്നു തമ്മില്‍
എവിടേ....എവിടേ...ഒരു സാന്ത്വനം....
ശുഭയാത്രനേരാന് സുഖമെന്നു ചൊല്ലാന്‍
പോരുമോ നീ....ശാരികേ.....
ആരിരോ മയങ്ങൂ നീ പൂവേ...
ആരെയോ കാതോര്‍ക്കും നോവേ...
ആ.....ആ......ആ.....
അറിയാതെന്‍ മനസ്സിന്റെ കിളിവാതില്‍ ചാരി നീ
മറുജന്മം തിരയാനായ് പോയതെന്തിനോ...
(അറിയാതെന്‍ മനസ്സിന്റെ....)
വെറുതെയീ മോഹം അകലുന്നു തീരം
എവിടേ...എവിടേ...പ്രിയതാരകം....
ഒരുനോക്കു കാണാന്‍ ഒരുവാക്കു കേള്‍ക്കാന്‍
പോരുമോ നീ....ഓമലേ....
(ആരിരോ മയങ്ങൂ നീ പൂവേ...)