മൗനരാഗപ്പൈങ്കിളീ നിന്‍ ചിറകു വിടര്‍ന്നെങ്കില്‍
മനസ്സാകും കൂടുവിട്ടെന്‍ ചുണ്ടില്‍ പറന്നെങ്കില്‍
മൗനരാഗ....
കവിതയായ് നീ ഉണര്‍ന്നു മധുപദ മധുരത്തൂവലിനാല്‍
കദനത്തീയില്‍ പിടയും പ്രിയനെ തഴുകിയുറക്കാമോ?
കാറ്റുപാടീ താലോലം.. കൈതയാടീ ആലോലം
മുകിലും മുകിലും പുണരുമീ മുഗ്ദ്ധരാവിന്റെ നിര്‍വൃതി...
പകര്‍ന്നു നല്‍കാമോ പ്രിയനെയുറക്കാമോ?
മൗനരാഗ......
കഥകളായ് നീ വളര്‍ന്നു സാന്ത്വന വചനമാലികയാല്‍
വ്യഥയില്‍ മുങ്ങും പ്രിയന്റെ നിദ്രയെ അലങ്കരിക്കാമോ?
കടലുമൂളീ താലോലം.. കരയുറങ്ങീ ആമന്ദം
നിഴലും നിഴലും പിണയുമീ പ്രണയയാമത്തിന്‍ മാധുരി
പകര്‍ന്നു നല്‍കാമോ പ്രിയനെയുറക്കാമോ?
മൗനരാഗ....