മൗന നൊമ്പരം മൗന നൊമ്പരം
സ്മൃതികൾ തീർക്കും പഞ്ജരം
കരയാൻ പോലും കഴിയാതെ
കദനം വളരും ഹൃദയം ഹൃദയം
മൗന നൊമ്പരം
വിധിയുടെ കൈകൾ വിളയാടുന്നു
വിരിയും പൂവുകൾ കൊഴിയുന്നു (വിധിയുടെ)
ജനിക്കുമ്പോഴെ കൂടെ ജനിക്കും മരണം
ഇവിടെ പലതും മാറ്റുന്നു
ജീവിതം അതു നോക്കി വിതുമ്പുന്നു (മൗന നൊമ്പരം)
രജനിയിൽ നിന്നും പകൽ വിടരുന്നു
പകലോ രാവിൽ ലയിക്കുന്നു (രജനിയിൽ)
മഴയായ് മഞ്ഞായ് വെയിലായ് അണയും കാലം
ഇവിടെ പലതും മായ്ക്കുന്നു
ജീവിതം അതു നോക്കി വിതുമ്പുന്നു (മൗന നൊമ്പരം)
mauna nŏmbaraṁ mauna nŏmbaraṁ
smṛtigaḽ tīrkkuṁ pañjaraṁ
karayān poluṁ kaḻiyādĕ
kadanaṁ vaḽaruṁ hṛdayaṁ hṛdayaṁ
mauna nŏmbaraṁ
vidhiyuḍĕ kaigaḽ viḽayāḍunnu
viriyuṁ pūvugaḽ kŏḻiyunnu (vidhiyuḍĕ)
janikkumboḻĕ kūḍĕ janikkuṁ maraṇaṁ
iviḍĕ paladuṁ māṭrunnu
jīvidaṁ adu nokki vidumbunnu (mauna nŏmbaraṁ)
rajaniyil ninnuṁ pagal viḍarunnu
pagalo rāvil layikkunnu (rajaniyil)
maḻayāy maññāy vĕyilāy aṇayuṁ kālaṁ
iviḍĕ paladuṁ māykkunnu
jīvidaṁ adu nokki vidumbunnu (mauna nŏmbaraṁ)