Matroru seedaye

മറ്റൊരു സീതയെ
Year
Language

മറ്റൊരു സീതയെ കാട്ടിലേക്കയയ്ക്കുന്നൂ
ദുഷ്ടനാം ദുര്‍വിധി വീണ്ടും - ഇതാ
ദുഷ്ടനാം ദുര്‍വിധി വീണ്ടും (മറ്റൊരു)‌

യുഗങ്ങള്‍ കഴിഞ്ഞിട്ടും ജഗം തന്നെ മാറിയിട്ടും
ചരിത്രത്തിന്‍ ചക്രം വീണ്ടും തിരിയുന്നൂ
കണ്ണുനീര്‍മുകിലുകള്‍ കവിളത്തു പെയ്യുമീ
പെണ്ണിന്റെ നൊമ്പരം ആരറിയാന്‍ (മറ്റൊരു)‌

വേര്‍പിരിഞ്ഞകലുന്ന നിന്നിണക്കിളിയുടെ
വേദന കുലുങ്ങാതെ കണ്ടുനില്‍ക്കാന്‍
രാമനല്ലല്ലോ നീ - ഓ.. ഓ..
രാമനല്ലല്ലോ നീ രാജാവുമല്ലല്ലോ
കേവലനാമൊരു മനുജന്‍
രാമനല്ലല്ലോ നീ രാജാവുമല്ലല്ലോ
കേവലനാമൊരു മനുജന്‍ (മറ്റൊരു)‌

നിന്‍ മനസ്സാക്ഷിയും ധര്‍മ്മവും തമ്മില്‍ ചെയ്യും
കര്‍മ്മയുദ്ധത്തില്‍ ഭവാന്‍ ജയിച്ചെങ്കിലും
നിന്‍ മനസ്സാക്ഷിയും ധര്‍മ്മവും തമ്മില്‍ ചെയ്യും
കര്‍മ്മയുദ്ധത്തില്‍ ഭവാന്‍ ജയിച്ചെങ്കിലും
പടയിതില്‍ പരുക്കേറ്റു പിടഞ്ഞുകൊണ്ടോടിയല്ലോ
നിരപരാധിയാം നിന്റെ ഹൃദയേശ്വരി
നിരപരാധിയാം നിന്റെ... ഹൃദയേശ്വരീ..

maṭrŏru sīdayĕ kāṭṭilekkayaykkunnū
duṣṭanāṁ durvidhi vīṇḍuṁ - idā
duṣṭanāṁ durvidhi vīṇḍuṁ (maṭrŏru)‌

yugaṅṅaḽ kaḻiññiṭṭuṁ jagaṁ tannĕ māṟiyiṭṭuṁ
saritrattin sakraṁ vīṇḍuṁ tiriyunnū
kaṇṇunīrmugilugaḽ kaviḽattu pĕyyumī
pĕṇṇinṟĕ nŏmbaraṁ āraṟiyān (maṭrŏru)‌

verbiriññagalunna ninniṇakkiḽiyuḍĕ
vedana kuluṅṅādĕ kaṇḍunilkkān
rāmanallallo nī - o.. o..
rāmanallallo nī rājāvumallallo
kevalanāmŏru manujan
rāmanallallo nī rājāvumallallo
kevalanāmŏru manujan (maṭrŏru)‌

nin manassākṣiyuṁ dharmmavuṁ tammil sĕyyuṁ
karmmayuddhattil bhavān jayiccĕṅgiluṁ
nin manassākṣiyuṁ dharmmavuṁ tammil sĕyyuṁ
karmmayuddhattil bhavān jayiccĕṅgiluṁ
paḍayidil parukkeṭru piḍaññugŏṇḍoḍiyallo
nirabarādhiyāṁ ninṟĕ hṛdayeśvari
nirabarādhiyāṁ ninṟĕ... hṛdayeśvarī..