Marimaanmiliyude

മറിമാന്മിഴിയുടെ
Year
Language

മറിമാന്‍ മിഴിയുടെ മറിമായം
മലരമ്പുകളാല്‍ മുറിയുന്നു ഹൃദയം
മറിമാന്‍ മിഴിയുടെ മറിമായം
മലരമ്പുകളാല്‍ മുറിയുന്നു ഹൃദയം

ആ..ആ.........
മണ്‍കുടമേന്തി നീ....
മണ്‍കുടമേന്തി നീ നനച്ചതെന്‍ കരളിലെ
കനകവല്ലരിയാണോ പറയു
പ്രണയവല്ലരിയാണോ?
വാലിട്ടെഴുതിയ കണ്ണില്‍ വിടര്‍ന്നത്
വാസന്തമലരാണോ പറയൂ
വാടാമലരാണോ?
മറിമാന്‍ മിഴിയുടെ മറിമായം.........

ആ........ആ....
വാനിലെ കാര്‍മുകില്‍ മാലകള്‍ നിന്നുടെ
വാര്‍മുടിച്ചുരുളാണോ പറയു
വായ്ചിടുമിരുളാണോ?
ആറ്റിലെ കുഞ്ഞോളം അനുകരിപ്പതു നിന്‍
അരയന്ന നടയാണോ പറയൂ
അരയന്ന നടയാണോ?

maṟimān miḻiyuḍĕ maṟimāyaṁ
malarambugaḽāl muṟiyunnu hṛdayaṁ
maṟimān miḻiyuḍĕ maṟimāyaṁ
malarambugaḽāl muṟiyunnu hṛdayaṁ

ā..ā.........
maṇguḍamendi nī....
maṇguḍamendi nī nanaccadĕn karaḽilĕ
kanagavallariyāṇo paṟayu
praṇayavallariyāṇo?
vāliṭṭĕḻudiya kaṇṇil viḍarnnat
vāsandamalarāṇo paṟayū
vāḍāmalarāṇo?
maṟimān miḻiyuḍĕ maṟimāyaṁ.........

ā........ā....
vānilĕ kārmugil mālagaḽ ninnuḍĕ
vārmuḍiccuruḽāṇo paṟayu
vāysiḍumiruḽāṇo?
āṭrilĕ kuññoḽaṁ anugarippadu nin
arayanna naḍayāṇo paṟayū
arayanna naḍayāṇo?