മരിക്കാന്‍ ഞങ്ങള്‍ക്കു മനസ്സില്ലാ
കരയാന്‍ ഞങ്ങള്‍ക്കു മനസ്സില്ലാ
മുതലാളിത്തമേ നിന്‍ മുന്നില്‍ ഇനി
മുട്ടുമടക്കാന്‍ മനസ്സില്ലാ (മരിക്കാന്‍)
തളിരും തിരിയും പോലെ ഞങ്ങടെ
തലയും കനിയും നുള്ളുന്നവരേ
കന്യകമാരുടെ കണ്ണീര്‍ മാറില്‍
കാമനഖങ്ങളുയര്‍ത്തുന്നവരേ
വാളുറയിലിടൂ - വാളുറയിലിടൂ
കാപാലികരേ വാളുറയിലിടൂ (മരിക്കാന്‍)
കരിവള്ളൂരിലെ മണ്ണില്‍ വിപ്ലവ
കഥകളിരമ്പും വയലാറില്‍
പൊരുതി മരിച്ച സഖാക്കള്‍ ഞങ്ങടെ
സമരമുഖത്തിലെ നേതാക്കള്‍
ഞങ്ങള്‍ വരുന്നൂ - ഞങ്ങള്‍ വരുന്നൂ
നിങ്ങള്‍ക്കെതിരേ ഞങ്ങള്‍ വരുന്നൂ (മരിക്കാന്‍)
കണ്ണന്‍ ദേവന്‍ കാട്ടില്‍- തേയില
കണ്ണു തുറക്കും മലമേട്ടില്‍
സ്വര്‍ണപ്പൂത്തിരി നുള്ളുന്നവരുടെ
സിന്ദൂരക്കൊടി സിന്ദാബാദ്
വാളുറയിലിടൂ - വാളുറയിലിടൂ
കാപാലികരേ വാളുറയിലിടൂ (മരിക്കാന്‍)