മനം നൊന്തു ഞാന്‍ പെറ്റ മംഗല്യമേ എന്റെ
മണിമുറ്റത്തഴകിട്ട മാണിക്യമേ
അണയാത്ത മഴവില്ലേ ആനന്ദ ചെറുമുല്ലേ
അഴകിന്റെയഴകല്ലേ നീയുറങ്ങ് (മനം നൊന്തു)
ഇരുള്മൂടിയെന്നാലും ജീവിതത്തില്‍ തങ്ക
ത്തിരിയൊന്നു തന്നു നീ തമ്പുരാനേ
ഇണയറ്റോളെന്നാലും ഇനിയെനിക്കെന്നാളും
തുണനല്കും തങ്കമേ നീയുറങ്ങ്
നിനയ്ക്കാതെയിരിക്കുമ്പോള് നിറയും കാട്ടില്‍
നമ്മെ തനിച്ചാക്കി നിന്നച്ഛന്‍ പിരിഞ്ഞു പോയി
നിനക്കായി ഞാനും എനിക്കായി നീയും ഈ
നിലയ്ക്കാത്ത കടല്‍ താണ്ടാന്‍ നീയുറങ്ങ്
കുരുന്നുകാലടിവെച്ചു വിരുന്നു വന്നു കൊഞ്ചി-
ക്കുഴഞ്ഞെന്റെ ജീവനില്‍ കുളിര് ചൊരിഞ്ഞു
കുരുന്നുകാലടിവെച്ചു വിരുന്നു വന്നു കൊഞ്ചി-
ക്കുഴഞ്ഞെന്റെ ജീവനില്‍ കുളിര് ചൊരിഞ്ഞു
ഒരു പുത്തന്‍ ലോകത്തില്‍ ഉയരുന്ന വേഗത്തില്‍
ഒരിക്കലും ശോകത്തില്‍ പതിച്ചിടാതെ
ഓമനപ്പൈതലേ നീയുറങ്ങ് (മനം നൊന്തു)