Maranattin nilalil

മരണത്തിന്‍ നിഴലില്‍
Year
Language

മരണത്തിൻ നിഴലിൽ മാതാവിന്റെ കണ്ണുകൾ
മകനെ തേടി വരുന്നു
എവിടെ...എവിടെ .... എവിടെ....
എവിടെ നിൻ പൊന്മകനെവിടെ
(മരണത്തിൻ...)

കാട്ടാന കരയുമ്പോൾ കാട്ടുവള്ളിയിളകുമ്പോൾ
കണ്ണിമപൂട്ടാതെയുറ്റു നോക്കും
കാറ്റിന്റെ കളിയാക്കൽ മാത്രമെന്നറിയുമ്പോൾ
കണ്ണുകൾ പൊത്തിക്കരഞ്ഞു പോകും
എവിടെ...എവിടെ .... എവിടെ..
എവിടേ നിൻ പ്രിയതമനെവിടെ
(മരണത്തിൻ..)

വിരഹത്തിൻ നോവുമായ് വിറയാർന്ന ചുണ്ടുമായ്
കളിക്കൂട്ടുകാരിയെ കാത്തിരിപ്പൂ
മാന്മിഴിയാളവൾ മാരനൊത്തണയുമ്പോൾ
മാറോടണക്കുവാൻ കാത്തിരിപ്പൂ
എവിടെ...എവിടെ,.... എവിടെ..
(മരണത്തിൻ..)

maraṇattin niḻalil mādāvinṟĕ kaṇṇugaḽ
maganĕ teḍi varunnu
ĕviḍĕ...ĕviḍĕ .... ĕviḍĕ....
ĕviḍĕ nin pŏnmaganĕviḍĕ
(maraṇattin...)

kāṭṭāna karayumboḽ kāṭṭuvaḽḽiyiḽagumboḽ
kaṇṇimabūṭṭādĕyuṭru nokkuṁ
kāṭrinṟĕ kaḽiyākkal mātramĕnnaṟiyumboḽ
kaṇṇugaḽ pŏttikkaraññu poguṁ
ĕviḍĕ...ĕviḍĕ .... ĕviḍĕ..
ĕviḍe nin priyadamanĕviḍĕ
(maraṇattin..)

virahattin novumāy viṟayārnna suṇḍumāy
kaḽikkūṭṭugāriyĕ kāttirippū
mānmiḻiyāḽavaḽ māranŏttaṇayumboḽ
māṟoḍaṇakkuvān kāttirippū
ĕviḍĕ...ĕviḍĕ,.... ĕviḍĕ..
(maraṇattin..)