Maramaaya maramokke

മരമായ മരമൊക്കെ
Year
Language

മരമായ മരമൊക്കെത്തളിരിട്ടു പൂവിട്ടു
മലയാളം പൊന്നോണപ്പൂവിട്ടു
വെള്ളാമ്പല്‍ പൊയ്കയിലും വെള്ളാരം കുന്നിലും
അല്ലിപ്പൂന്തുമ്പികള്‍ വട്ടമിട്ടു

ഒന്നാകും കുന്നിന്മേല്‍ അമ്പലക്കുന്നിന്മേല്‍
ഒന്നല്ല പത്തല്ല പൊന്നിലഞ്ഞി

ആ പൂ ഈ പൂ ആയിരം പൂചൂടി
ആടണം പാടണം തോഴിമാരേ
നൃത്തമാടണം പാടണം തോഴിമാരേ

പന്തലലങ്കാരം പോരാഞ്ഞിട്ടോ
ചന്ദനത്താമ്പാളം കിട്ടാഞ്ഞിട്ടോ
എന്തെന്റെ തുമ്പീ തുള്ളാത്തൂ നീ
എന്തെന്റെ തുമ്പീ തുള്ളാത്തൂ

പൊന്നോണക്കോടിയുടുത്തും കൊണ്ടേ തങ്ക
ക്കിങ്ങിണിയരമണി ചാര്‍ത്തിക്കൊണ്ടേ
മംഗല്യത്തട്ടവുമായ് മാവേലിപ്പാട്ടുമായ്
മലയാളിപ്പെണ്ണേയൊരുങ്ങൊരുങ്ങൂ

maramāya maramŏkkĕttaḽiriṭṭu pūviṭṭu
malayāḽaṁ pŏnnoṇappūviṭṭu
vĕḽḽāmbal pŏygayiluṁ vĕḽḽāraṁ kunniluṁ
allippūndumbigaḽ vaṭṭamiṭṭu

ŏnnāguṁ kunninmel ambalakkunninmel
ŏnnalla pattalla pŏnnilaññi

ā pū ī pū āyiraṁ pūsūḍi
āḍaṇaṁ pāḍaṇaṁ toḻimāre
nṛttamāḍaṇaṁ pāḍaṇaṁ toḻimāre

pandalalaṅgāraṁ porāññiṭṭo
sandanattāmbāḽaṁ kiṭṭāññiṭṭo
ĕndĕnṟĕ tumbī tuḽḽāttū nī
ĕndĕnṟĕ tumbī tuḽḽāttū

pŏnnoṇakkoḍiyuḍuttuṁ kŏṇḍe taṅga
kkiṅṅiṇiyaramaṇi sārttikkŏṇḍe
maṁgalyattaṭṭavumāy māvelippāṭṭumāy
malayāḽippĕṇṇeyŏruṅṅŏruṅṅū