മറക്കാന്‍ കഴിയുമോ പ്രേമം
മനസ്സില്‍ വരയ്ക്കും വര്‍ണ്ണചിത്രങ്ങള്‍
മായ്ക്കാന്‍ കഴിയുമോ (മറക്കാന്‍)
നീലാഞ്ജനമിഴി നീയെവിടേ
നീറും കരളുമായ് ഞാനിവിടെ (നീലാഞ്ജനമിഴി)
അന്നു നാമൊന്നായ് ലാളിച്ച സങ്കല്പ-
സംഗീതവീണകള്‍ ഇന്നെവിടെ?
തകര്‍ന്നുവോ തന്തി തകര്‍ന്നുവോ
തളിരിട്ട മോഹങ്ങള്‍ കരിഞ്ഞുവോ (മറക്കാന്‍)
ഒരു നോക്കു കാണാനാവുകില്ലേ
ഒന്നുരിയാടാന്‍ വരികയില്ലേ (ഒരു നോക്കു)
ഓമനമലരുകള്‍ ചൂടും വാര്‍മുടി
ഒന്നു തലോടാന്‍ കഴിയുകില്ലേ..?
അകന്നുവോ ദേവി അകന്നുവോ
അനുരാഗദീപങ്ങള്‍ അകന്നുവോ (മറക്കാന്‍)