മരാളമിഥുനങ്ങളേ... മരാളമിഥുനങ്ങളേ...
മന്മഥസരസ്സിലെ ഓളങ്ങള്‍ പൊതിയും
ഉന്മാദലഹരികളേ... (മരാള...)
ഇനിയും ഇതളുകള്‍ വിടരാത്ത സ്വപ്നത്തിന്‍
മണിയറവാതിലുണ്ടോ...
ഇനിയുമാത്മദളത്തില്‍ തുളുമ്പാത്ത
പ്രണയഗീതമുണ്ടോ... പ്രണയഗീതമുണ്ടോ...
(മരാള...)
നഖമഥനത്തില്‍ ഉടയാത്ത ലജ്ജതന്‍
നിറചഷകങ്ങളുണ്ടോ...
ഉണരുമസ്ഥികള്‍ക്കുള്ളില്‍ ജ്വലിക്കാത്ത
പ്രണയദാഹമുണ്ടോ... പ്രണയദാഹമുണ്ടോ...
(മരാള...)
marāḽamithunaṅṅaḽe... marāḽamithunaṅṅaḽe...
manmathasarassilĕ oḽaṅṅaḽ pŏdiyuṁ
unmādalaharigaḽe... (marāḽa...)
iniyuṁ idaḽugaḽ viḍarātta svapnattin
maṇiyaṟavādiluṇḍo...
iniyumātmadaḽattil tuḽumbātta
praṇayagīdamuṇḍo... praṇayagīdamuṇḍo...
(marāḽa...)
nakhamathanattil uḍayātta lajjadan
niṟasaṣagaṅṅaḽuṇḍo...
uṇarumasthigaḽkkuḽḽil jvalikkātta
praṇayadāhamuṇḍo... praṇayadāhamuṇḍo...
(marāḽa...)