പകലുകള്‍ വീണു - വീണു തകര്‍ന്നു
പാവം നിന്റെ മനോരാജ്യത്തില്‍
പാഴ് ചക്രവാളത്തില്‍
സന്ധ്യകള്‍ നിന്നു നിന്നു ചിരിച്ചു
നിന്നന്ധകാരനിശാഗോപുരത്തില്
നിദ്രാവാതിലില് (പകലുകള്‍)
ഉദയം കിഴക്കു തന്നേ..
ഭൂലോകം ചിരിച്ചാലും ഭൂലോകം കരഞ്ഞാലും
ഉദയം കിഴക്കു തന്നേ..
മരുഭൂമി തളിര്‍ത്താലും മലര്‍വാടി കരിഞ്ഞാലും
മാനം മുകളില്‍ തന്നേ..
നരകത്തില്‍ പോയാലും
സ്വര്‍ഗ്ഗത്തില്‍ പോയാലും
മരണം മണ്ണില്‍ തന്നേ
ഒന്നിച്ചു കഴിഞ്ഞാലും
ഭിന്നിച്ചു പിരിഞ്ഞാലും
സ്നേഹം തടവില്‍ തന്നേ..
കരയുന്ന കണ്ണിലും ചിരിക്കുന്ന ചുണ്ടിലും
കാവ്യം കദനം തന്നേ -
കാവ്യം കദനം തന്നേ.