ഹേയ്...കേട്ടില്ലേ കോട്ടയത്തൊരു മൂത്തപുള്ളേച്ചൻ...
തൊണ്ണൂറു കഴിഞ്ഞപ്പോൾ പെണ്ണുകെട്ടാൻ പോയ്...
( ഹേയ് കേട്ടില്ലേ കോട്ടയത്തൊരു....)
താലി വാങ്ങി വന്നു മാല വാങ്ങി വന്നു
താനും കൂട്ടുകാരും പന്തലിൽ ചെന്നൂ....
(താലി വാങ്ങി.......)
ഹേയ്...കേട്ടില്ലേ കോട്ടയത്തൊരു മൂത്തപുള്ളേച്ചൻ...
തൊണ്ണൂറു കഴിഞ്ഞപ്പോൾ പെണ്ണുകെട്ടാൻ പോയ്...
കല്ല്യാണപ്പെണ്ണ് വന്ന് മുൻപിൽ നിന്നപ്പോൾ
വെള്ളെഴുത്ത് വന്നുപെട്ട് പുള്ളി വലഞ്ഞൂ...
(കല്ല്യാണപ്പെണ്ണ് വന്ന്....)
കയ്യുകൊണ്ട് മറ്റൊരു പെണ്ണിൻ കഴുത്ത് തപ്പുമ്പോൾ
കണ്ണാടി എടുത്തുനീട്ടി മറ്റൊരു വീരൻ...
ഹേയ്...കേട്ടില്ലേ കോട്ടയത്തൊരു മൂത്തപുള്ളേച്ചൻ
തൊണ്ണൂറു കഴിഞ്ഞപ്പോൾ പെണ്ണുകെട്ടാൻ പോയ്
കണ്ണാടി വെച്ചനേരം കാഴ്ച്ച വന്നല്ലോ...
മിന്നുകെട്ടും പെണ്മണിയെ നേരില് കണ്ടല്ലോ
(കണ്ണാടി വെച്ചനേരം.....)
മുടിനരച്ചു മുതുകുനിഞ്ഞ സുന്ദരിയല്ലോ...
മുല്ലപ്പൂ മുടിചുരുണ്ട നല്ല മുത്തശ്ശി...
ഹേയ്...കേട്ടില്ലേ കോട്ടയത്തൊരു മൂത്തപുള്ളേച്ചൻ
തൊണ്ണൂറു കഴിഞ്ഞപ്പോൾ പെണ്ണുകെട്ടാൻ പോയ്
കണ്ടനേരം രണ്ടുപേർക്കും ലവ്വ് വന്നല്ലോ
കല്ല്യാണക്കാര്യമെല്ലാം വേഗം തീർത്തല്ലോ...
(കണ്ടനേരം....)
മധുവിധുവിനു കേപ്പിലേക്കു യാത്ര ചെയ്തല്ലോ...
മധുവിധുവിനു കേപ്പിലേക്കു യാത്ര ചെയ്തല്ലോ..
കണ്ണാടി വെച്ചുകൊണ്ട് സ്വപ്നം കണ്ടല്ലോ...
ഹേയ്...കേട്ടില്ലേ കോട്ടയത്തൊരു മൂത്തപുള്ളേച്ചൻ
തൊണ്ണൂറു കഴിഞ്ഞപ്പോൾ പെണ്ണുകെട്ടാൻ പോയ്
താലി വാങ്ങി വന്നു മാല വാങ്ങി വന്നു
താനും കൂട്ടുകാരും പന്തലിൽ ചെന്നൂ....
താലി വാങ്ങി വന്നു മാല വാങ്ങി വന്നു
താനും കൂട്ടുകാരും പന്തലിൽ ചെന്നൂ....
ഹേയ്...കേട്ടില്ലേ കോട്ടയത്തൊരു മൂത്തപുള്ളേച്ചൻ
തൊണ്ണൂറു കഴിഞ്ഞപ്പോൾ പെണ്ണുകെട്ടാൻ പോയ്
അഹഹ കേട്ടില്ലേ കോട്ടയത്തൊരു മൂത്തപുള്ളേച്ചൻ
തൊണ്ണൂറു കഴിഞ്ഞപ്പോൾ പെണ്ണുകെട്ടാൻ പോയ്