മഞ്ഞുവീണ പൊന്‍താരയില്‍
തീകായുന്ന വെണ്ണിലാവിന്‍ ഉന്മാദമോ
ആടുവാന്‍ പാടുവാന്‍ നീ വരും വഴി
കുളിര്‍കോരുന്നിതാ കൊണ്ടുവാ കന്നിച്ചൂടും
(മഞ്ഞുവീണ)
കനലില്‍ നിന്നാടും സംഗീതമേ
സിരയില്‍ ചേക്കേറുന്ന താരുണ്യമേ
ഇരുളില്‍ നിറയും മധുരാസരസ്സില്‍
പിടയും മലരേ തരുമോ ലഹരി
നീലഗിരിയഴകില്‍ ആ.. ആ...
ഈ രാത്രി ശലഭങ്ങള്‍ ആ... ആ...
(മഞ്ഞുവീണ)
മിഴിയില്‍ ചുംബിക്കുന്ന പൊന്‍താരകള്‍
കഥകള്‍ കൈമാറുന്ന കൗമാരങ്ങള്‍
ഇവിടെ നിഴലും നടനം തുടരും
വെറുതെ പകരൂ നുരയും ലഹരി
നീലഗിരിയഴകില്‍ ആ.. ആ...
ഈ രാത്രി ശലഭങ്ങള്‍ ആ... ആ...
(മഞ്ഞുവീണ)