�മഞ്ഞും മധുമാരിയും തൂകും വെണ്‍ മേഘമേ
നളിന വനം പൂകി മെല്ലെ മറയും ഹംസമേ
അറിയില്ലേ എന്നെ മറന്നുവോ നീ
തരികില്ലേ അല്ലി മലരിനെ നീ
മോഹമയിലാടും പ്രേമ മലര്‍ വാടം
പൂത്തൊരു കാലം
താരുതിരും താഴ്‌വരയില്‍
താലമേന്തി വന്നു നീ
പൂമിഴിയാല്‍ എന്നുള്ളില്‍ തേന്‍ പൊഴിച്ചു പിന്നെ നീ
(മഞ്ഞും മധു )
നീല നിഴല്‍ മൂടും മൌന തടമാകെ
നിന്‍ മുഖം മാത്രം
പൌര്‍ണമിയായ് വന്നുദിപ്പൂ
എന്നും എന്റെ ജീവനില്‍
പോരുകില്ലേ തേങ്ങലുകള്‍ തെന്നലാകും വേളയില്‍
(മഞ്ഞും മധു )