Manyanyaum kulirum

മഞ്ഞും കുളിരും
Year
Language

ആ...ആ‍...ആ....ആ...ഉം ഉം ഉം....
മഞ്ഞും കുളിരും...കുഞ്ഞിക്കിളിയും....
മഞ്ഞും കുളിരും, കുഞ്ഞിക്കിളിയും മന്ദാര കാട്ടില്‍ വിരുന്നുറങ്ങി
മന്ദാര കാട്ടില്‍ വിരുന്നുറങ്ങി
ചിങ്ങനിലാവും, ചിത്തിര പൂവും,
ചിങ്ങനിലാവും, ചിത്തിര പൂവും ആടി നൃത്തമാടി
ആടി നൃത്തമാടി
മഞ്ഞും കുളിരും, കുഞ്ഞിക്കിളിയും മന്ദാര കാട്ടില്‍ വിരുന്നുറങ്ങി

വെണ്മുകില്‍ മഞ്ചലിലേറി വരുന്നൊരു ഗന്ധര്‍വ ബാലകരെ (2)
ഈ മണ്ണിന്റെ മാറിലെ... സൗന്ദര്യ ഗോപുരം...
മണ്ണിന്റെ മാറിലെ സൗന്ദര്യ ഗോപുരം കണ്ടു മടങ്ങുമ്പോള്‍,
വിണ്ണിലെ.....വിണ്ണിലെ സുന്ദരിമാരോടു ഭൂമിയെ വര്‍ണ്ണിച്ചു പാടുകില്ലേ
നിങ്ങള്‍ ഭൂമിയെ വര്‍ണ്ണിച്ചു പാടുകില്ലേ

മഞ്ഞും കുളിരും, കുഞ്ഞിക്കിളിയും മന്ദാര കാട്ടില്‍ വിരുന്നുറങ്ങി
ചിങ്ങനിലാവും, ചിത്തിര പൂവും ആടി നൃത്തമാടി
{
തെയ്താ...തെയ്താ...തെയ് തെയ് തെയ് തെയ്തോം ...
തെയ്താത തെയ്താത തെയ്തോം.... തെയ്തന്ത തെയ്തന്ത തെയ്തോം
തെയ്താത തെയ്താത തെയ്തന്ത തെയ്തന്ത
തെയ്തോം തെയ് തെയ് തെയ് തെയ്
തെയ് തെയ് തെയ് തെയ് തെയ് തെയ്
}
വാര്‍മഴ വില്ലു തിളക്കുവാന്‍ വര്‍ണ്ണങ്ങള്‍ തേടി വരുന്നവരെ (2)
ഈ കുന്നല നാടിന്റെ, കുമ്പിളില്‍ പൂവിടും
കുന്നല നാടിന്റെ, കുമ്പിളില്‍ പൂവിടും
വര്‍ണ്ണങ്ങള്‍ കൊണ്ടു പോകൂ ,
എങ്കിലും....എങ്കിലും ഞങ്ങളില്‍ പൂവിടും രാഗത്തിന്‍ വര്‍ണ്ണമറിയില്ലല്ലോ
അനുരാഗത്തിന്‍ വര്‍ണ്ണമറിയില്ലല്ലോ

മഞ്ഞും കുളിരും...കുഞ്ഞിക്കിളിയും....
മഞ്ഞും കുളിരും, കുഞ്ഞിക്കിളിയും മന്ദാര കാട്ടില്‍ വിരുന്നുറങ്ങി
ചിങ്ങനിലാവും, ചിത്തിര പൂവും ആടി നൃത്തമാടി
ആടി നൃത്തമാടി
മഞ്ഞും കുളിരും, കുഞ്ഞിക്കിളിയും മന്ദാര കാട്ടില്‍ വിരുന്നുറങ്ങി

ā...ā...ā....ā...uṁ uṁ uṁ....
maññuṁ kuḽiruṁ...kuññikkiḽiyuṁ....
maññuṁ kuḽiruṁ, kuññikkiḽiyuṁ mandāra kāṭṭil virunnuṟaṅṅi
mandāra kāṭṭil virunnuṟaṅṅi
siṅṅanilāvuṁ, sittira pūvuṁ,
siṅṅanilāvuṁ, sittira pūvuṁ āḍi nṛttamāḍi
āḍi nṛttamāḍi
maññuṁ kuḽiruṁ, kuññikkiḽiyuṁ mandāra kāṭṭil virunnuṟaṅṅi

vĕṇmugil mañjalileṟi varunnŏru gandharva bālagarĕ (2)
ī maṇṇinṟĕ māṟilĕ... saundarya goburaṁ...
maṇṇinṟĕ māṟilĕ saundarya goburaṁ kaṇḍu maḍaṅṅumboḽ,
viṇṇilĕ.....viṇṇilĕ sundarimāroḍu bhūmiyĕ varṇṇiccu pāḍugille
niṅṅaḽ bhūmiyĕ varṇṇiccu pāḍugille

maññuṁ kuḽiruṁ, kuññikkiḽiyuṁ mandāra kāṭṭil virunnuṟaṅṅi
siṅṅanilāvuṁ, sittira pūvuṁ āḍi nṛttamāḍi
{
tĕydā...tĕydā...tĕy tĕy tĕy tĕydoṁ ...
tĕydāda tĕydāda tĕydoṁ.... tĕydanda tĕydanda tĕydoṁ
tĕydāda tĕydāda tĕydanda tĕydanda
tĕydoṁ tĕy tĕy tĕy tĕy
tĕy tĕy tĕy tĕy tĕy tĕy
}
vārmaḻa villu tiḽakkuvān varṇṇaṅṅaḽ teḍi varunnavarĕ (2)
ī kunnala nāḍinṟĕ, kumbiḽil pūviḍuṁ
kunnala nāḍinṟĕ, kumbiḽil pūviḍuṁ
varṇṇaṅṅaḽ kŏṇḍu pogū ,
ĕṅgiluṁ....ĕṅgiluṁ ñaṅṅaḽil pūviḍuṁ rāgattin varṇṇamaṟiyillallo
anurāgattin varṇṇamaṟiyillallo