Manyanyau poloru penganavu

മഞ്ഞു പോലൊരു പെണ്‍കനവു
Year
Language

മഞ്ഞു പോലൊരു പെണ്‍ കനവ്‌
അവളുടെയുള്ളില്‍ ചെങ്കനല്
സൂര്യകോപവുമായ് ഒരു മുഖം
ആ ...
ആ മുഖ കാന്തിയിലേതോ താപം

ഈ കുഞ്ഞു മനസ്സില്‍
ഒരു കണ്ണീര്‍ക്കണി മുത്ത്‌
മിഴിനീര്‍ചിരിമുത്തില്‍
കഥ പറയുന്നൊരു മൌനം
അത് പടര്‍ന്നാല്‍ ജ്വാലകളാകും
അത് തൊടുമ്പോള്‍ ഹിമമലയുരുകും
സന്ത്വനങ്ങളെവിടെ ഇതളണിയും
ഓര്‍മ്മ പോലും എവിടെ
ഒന്ന് പറയൂ ...
ആ ...

ഈ പൂവിന്നിടനെഞ്ചില്‍
പൂമ പരാഗമല്ല
ഇടിമിന്നല്‍ ചിതറുന്നൊരു
തപ്ത ബാഷ്പധാര
പെണ്ണിന്‍ പഴം കഥയായ്
ഇവള്‍ കരയില്ല
കേഴും കിളിമകളായ്
ഇവള്‍ പെയ്യില്ല
ഇവളിനിമേല്‍ ചുടു കാറ്റ്
ചുട്ടെരിക്കുമൊരു കാറ്റ്
ഈ കൈകള്‍ പിഴുതെറിയും
കാട്ടുകീരികളെ
(പെണ്ണിന്‍ )

മഞ്ഞു പോലൊരു പെണ്‍ കനവ്‌
അവളുടെയുള്ളില്‍ ചെങ്കനല് ...

maññu polŏru pĕṇ kanav‌
avaḽuḍĕyuḽḽil sĕṅganal
sūryagobavumāy ŏru mukhaṁ
ā ...
ā mukha kāndiyiledo tābaṁ

ī kuññu manassil
ŏru kaṇṇīrkkaṇi mutt‌
miḻinīrsirimuttil
katha paṟayunnŏru maൌnaṁ
at paḍarnnāl jvālagaḽāguṁ
at tŏḍumboḽ himamalayuruguṁ
sandvanaṅṅaḽĕviḍĕ idaḽaṇiyuṁ
ormma poluṁ ĕviḍĕ
ŏnn paṟayū ...
ā ...

ī pūvinniḍanĕñjil
pūma parāgamalla
iḍiminnal sidaṟunnŏru
tapta bāṣpadhāra
pĕṇṇin paḻaṁ kathayāy
ivaḽ karayilla
keḻuṁ kiḽimagaḽāy
ivaḽ pĕyyilla
ivaḽinimel suḍu kāṭr
suṭṭĕrikkumŏru kāṭr
ī kaigaḽ piḻudĕṟiyuṁ
kāṭṭugīrigaḽĕ
(pĕṇṇin )

maññu polŏru pĕṇ kanav‌
avaḽuḍĕyuḽḽil sĕṅganal ...