Manyanyau peyyana

മഞ്ഞു പെയ്യണ
Year
Language

മഞ്ഞു പെയ്യണ മരം കുളിരണ മകരമാസപ്പെണ്ണേ
മലയിറങ്ങി പുഴയില്‍ മുങ്ങി വാ
കുഞ്ഞു നെഞ്ചിലെ കുയിലുറങ്ങണ കുളിരു വില്‍ക്കും കാറ്റേ
കൂവളത്തിനു കണ്ണു പൊത്താന്‍ വാ
കണ്ണന്‍ വന്നെത്തും നേരം കണ്ണില്‍ കടലിന്റെ താളം
ഇരവാം പയ്യിന്റെ പാലോ മധുരപ്പൂന്തേന്‍ നിലാവോ
നിറ നിറയണു പത പതയണു കാത്തിരിക്കും നെഞ്ചില്‍
(മഞ്ഞു........കണ്ണു പൊത്താന്‍ വാ )

കണ്ണെഴുതി പൊട്ടു തൊട്ടാല്‍ കള്ളനെയും കാത്തിരുന്നാല്‍
കാലം കരകവിയും കാളിന്ദി പോലെ ...
കൈനിറയെ വളയണിഞ്ഞാല്‍ കാലില്‍ കൊലുസ്സണിഞ്ഞാല്‍
കാതില്‍ സരിഗമയൊരു പാല്‍പുഴ പോലെ ..
പുലരിമഞ്ഞില്‍ സുര്യകാന്തികള്‍ കൈമാറ്റു തന്ന
പുടവചുറ്റി ഉടല്‍ പൊതിയുമ്പോള്‍
കണിവിളക്കിന്‍ തങ്കനാളമായ് നിന്‍ മുന്നില്‍ ഇന്നു
പുരനിറഞ്ഞു വന്നു നില്‍ക്കുമ്പോള്‍
മറുപടി നീ ചോല്ലാതെന്തേ മണി മുകിലെ പെയ്യാതെന്തേ
മിണ്ടാപെണ്ണിനെ കണ്ടാല്‍കൊള്ളൂലേ
(മഞ്ഞു ........കണ്ണു പൊത്താന്‍ വാ)

പൊന്നെടുത്തു മെയ്‌ ചമച്ച് പൂവെടുത്തു മിഴി വരച്ച്
പുണ്യം കൌമാരത്തിനു സിന്ദൂരം തന്നൂ
നീലമുകില്‍ മുടി അണിഞ്ഞു ബാലസുര്യ കുറി തെളിഞ്ഞു
തോഴീ നിന്നെ കാണാന്‍ പൂക്കാലം വന്നൂ
അണിയണിയായ്‌ അരയന്നക്കൂട്ടം ഈ കാല്‍ച്ചുവട്ടില്‍
നട പഠിക്കാന്‍ കാത്തു നില്‍ക്കുമ്പോള്‍
നിര നിരയായ്‌ പൈയ്യുകള്‍ എല്ലാം ആ കാമുകന്റെ
കുഴല്‍വിളി കാതോര്‍ത്തു നില്‍ക്കുമ്പോള്‍
ഇനിയുമവന്‍ വൈകാന്‍ എന്തേ ഇതള്‍ മിഴിയും വാടാന്‍ എന്തേ
ഇല്ലത്തമ്മേ പൊല്ലാപ്പാവല്ലേ
(മഞ്ഞു ........കാത്തിരിക്കും നെഞ്ചില്‍)

maññu pĕyyaṇa maraṁ kuḽiraṇa magaramāsappĕṇṇe
malayiṟaṅṅi puḻayil muṅṅi vā
kuññu nĕñjilĕ kuyiluṟaṅṅaṇa kuḽiru vilkkuṁ kāṭre
kūvaḽattinu kaṇṇu pŏttān vā
kaṇṇan vannĕttuṁ neraṁ kaṇṇil kaḍalinṟĕ tāḽaṁ
iravāṁ payyinṟĕ pālo madhurappūnden nilāvo
niṟa niṟayaṇu pada padayaṇu kāttirikkuṁ nĕñjil
(maññu........kaṇṇu pŏttān vā )

kaṇṇĕḻudi pŏṭṭu tŏṭṭāl kaḽḽanĕyuṁ kāttirunnāl
kālaṁ karagaviyuṁ kāḽindi polĕ ...
kainiṟayĕ vaḽayaṇiññāl kālil kŏlussaṇiññāl
kādil sarigamayŏru pālbuḻa polĕ ..
pularimaññil suryagāndigaḽ kaimāṭru tanna
puḍavasuṭri uḍal pŏdiyumboḽ
kaṇiviḽakkin daṅganāḽamāy nin munnil innu
puraniṟaññu vannu nilkkumboḽ
maṟubaḍi nī sollādĕnde maṇi mugilĕ pĕyyādĕnde
miṇḍābĕṇṇinĕ kaṇḍālgŏḽḽūle
(maññu ........kaṇṇu pŏttān vā)

pŏnnĕḍuttu mĕy‌ samacc pūvĕḍuttu miḻi varacc
puṇyaṁ kaൌmārattinu sindūraṁ tannū
nīlamugil muḍi aṇiññu bālasurya kuṟi tĕḽiññu
toḻī ninnĕ kāṇān pūkkālaṁ vannū
aṇiyaṇiyāy‌ arayannakkūṭṭaṁ ī kālscuvaṭṭil
naḍa paṭhikkān kāttu nilkkumboḽ
nira nirayāy‌ paiyyugaḽ ĕllāṁ ā kāmuganṟĕ
kuḻalviḽi kādorttu nilkkumboḽ
iniyumavan vaigān ĕnde idaḽ miḻiyuṁ vāḍān ĕnde
illattamme pŏllāppāvalle
(maññu ........kāttirikkuṁ nĕñjil)