Manyanyaomanyajaadi

മഞ്ഞോമഞ്ചാടി
Work
Year
Language

നാവാ നദി നിന്നാടിയ കഥകളിയുടെ മേളം(2)
നീയാം കിളി കളിയാടിയ ചിറകടിയുടെ താളം(2)

മഞ്ഞോ മഞ്ചാടിച്ചില്ലയില്‍ മെല്ലെ കിന്നാരം ചൊല്ലുന്നു
നിറമേഴുമെഴും പൂവുമായ്.....
പുലര്‍കാലമെന്നെ പുല്‍കവേ നീയുണര്‍ന്നു പാടിയോ
കന്നിത്തുമ്പപ്പൂവും നുള്ളിത്തെന്നിപ്പാറും വര്‍ണ്ണത്തുമ്പീ
മഞ്ഞക്കൊന്നക്കാവും തേടിപ്പാടിപ്പോവും മായത്തുമ്പീ
മഞ്ഞോ മഞ്ചാടിച്ചില്ലയില്‍ മെല്ലെ കിന്നാരം ചൊല്ലുന്നു...

ആരോ മൂളും ചിന്തു കേട്ടെന്‍ ഓരോ മോഹച്ചാന്തു തൊട്ടും
മനമൊരുങ്ങാന്‍ തുടങ്ങും നീലച്ചോലപ്പൂന്തണലില്‍
നിറമുകില്‍ മാലചാര്‍ത്തി...നീയെന്നുള്ളില്‍ പൂത്തൊരുങ്ങി...
കന്നിത്തുമ്പപ്പൂവും നുള്ളിത്തെന്നിപ്പാറും വര്‍ണ്ണത്തുമ്പീ
മഞ്ഞക്കൊന്നക്കാവും തേടിപ്പാടിപ്പോവും മായത്തുമ്പീ ...
മഞ്ഞോ മഞ്ചാടിച്ചില്ലയില്‍ മെല്ലെ കിന്നാരം ചൊല്ലുന്നു...

ഏതോ രാഗപ്പീലി തുന്നും മായാവീണക്കമ്പികളില്‍
സ്വരമുതിരാന്‍ തുടങ്ങും...നീയെന്‍ മുന്നില്‍ വന്നിരുന്നാല്‍
കുരുന്നിളം പുഞ്ചിരി തന്‍ കുഞ്ഞോളങ്ങള്‍ ഉള്ളില്‍ മിന്നും
കന്നിത്തുമ്പപ്പൂവും നുള്ളിത്തെന്നിപ്പാറും വര്‍ണ്ണത്തുമ്പീ
മഞ്ഞക്കൊന്നക്കാവും തേടിപ്പാടിപ്പോവും മായത്തുമ്പീ...
(മഞ്ഞോ മഞ്ചാടിച്ചില്ലയിൽ‍......)

nāvā nadi ninnāḍiya kathagaḽiyuḍĕ meḽaṁ(2)
nīyāṁ kiḽi kaḽiyāḍiya siṟagaḍiyuḍĕ tāḽaṁ(2)

mañño mañjāḍiccillayil mĕllĕ kinnāraṁ sŏllunnu
niṟameḻumĕḻuṁ pūvumāy.....
pulargālamĕnnĕ pulgave nīyuṇarnnu pāḍiyo
kannittumbappūvuṁ nuḽḽittĕnnippāṟuṁ varṇṇattumbī
maññakkŏnnakkāvuṁ teḍippāḍippovuṁ māyattumbī
mañño mañjāḍiccillayil mĕllĕ kinnāraṁ sŏllunnu...

āro mūḽuṁ sindu keṭṭĕn oro mohaccāndu tŏṭṭuṁ
manamŏruṅṅān duḍaṅṅuṁ nīlaccolappūndaṇalil
niṟamugil mālasārtti...nīyĕnnuḽḽil pūttŏruṅṅi...
kannittumbappūvuṁ nuḽḽittĕnnippāṟuṁ varṇṇattumbī
maññakkŏnnakkāvuṁ teḍippāḍippovuṁ māyattumbī ...
mañño mañjāḍiccillayil mĕllĕ kinnāraṁ sŏllunnu...

edo rāgappīli tunnuṁ māyāvīṇakkambigaḽil
svaramudirān duḍaṅṅuṁ...nīyĕn munnil vannirunnāl
kurunniḽaṁ puñjiri tan kuññoḽaṅṅaḽ uḽḽil minnuṁ
kannittumbappūvuṁ nuḽḽittĕnnippāṟuṁ varṇṇattumbī
maññakkŏnnakkāvuṁ teḍippāḍippovuṁ māyattumbī...
(mañño mañjāḍiccillayil......)